അഗർത്തല: 25 വർഷം പാറിക്കളിച്ച ചെെങ്കാടി ഇക്കുറി താഴ്ത്തിക്കെേട്ടണ്ടി വരുമെന്നാണ് ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാകുന്നത്. കേരളം വിട്ടാൽ രാജ്യത്തെ മറ്റൊരു കമ്യൂണിസ്റ്റ് തുരുത്തായ ത്രിപുര ബി.ജെ.പിക്ക് അടിയറവെക്കേണ്ടി വരുന്നുവെന്നത് രാഷ്ട്രീയ നിരീക്ഷകരിൽ വലിയ ഞെട്ടലുളവാക്കി. ദേശീയ രാഷ്ട്രീയത്തിലും സി.പി.എമ്മിലും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഫലം കൂടിയാണിത്. ത്രിപുരയിലെ ഇടതുപക്ഷ ഭരണം കടപുഴകുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ.
കാലാകാലങ്ങളായി രണ്ടു ശതമാനം വോട്ട് പോലും നേടാന്‍ കഴിഞ്ഞിട്ടില്ലാത്ത ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. അഗര്‍ത്തലയില്‍നിന്ന് സ്ഥിരമായി ജയിക്കുന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് സുദീപ് റോയ് ബര്‍മന്‍ അഞ്ച് എം.എൽ.എമാരോടൊപ്പം ആദ്യം തൃണമൂല്‍ കോണ്‍ഗ്രസിലേക്കും പിന്നീട് ബി.ജെ.പിയിലേക്കും കൂറുമാറിയതും വിജയത്തിന് നിർണായകമായിട്ടുണ്ട്. ഇത് കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസിലെ പ്രധാനികളെയെല്ലാം പാർട്ടിയിലേക്ക് കൊണ്ടു വരാൻ ബി.െജ.പിക്കായി. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ബി.ജെ.പി അംഗങ്ങളുടെ എണ്ണം കേവലം 15,000 മാത്രമായിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോഴേക്കും ഇത് രണ്ടു ലക്ഷത്തോളമായി ഉയര്‍ന്നു.
സി.പി.എമ്മിനു മാത്രമല്ല, ഫലം കോൺഗ്രസിനും വലിയ തിരിച്ചടിയാണ്. കഴിഞ്ഞ തവണ പത്തു സീറ്റുമായി പ്രതിപക്ഷത്തുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൾ കാഴ്ചക്കാരായി മാറി. പ്രത്യേക ഗോത്ര വര്‍ഗ സംസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഐ.പി.എഫ്‍.ടി ബി.ജെ.പിക്കൊപ്പം ചേര്‍ന്നതും സി.പി.എമ്മിന് തിരിച്ചടിയായി. പതിറ്റാണ്ടുകളായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം ഉറച്ചുനിന്ന ഗോത്ര വര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴ്‍ത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞു എന്നതും അവരുടെ തന്ത്രങ്ങളുടെ വിജയമായി ചൂണ്ടിക്കാട്ടുന്നു.
ത്രിപുരയിൽ 60 അംഗ സഭയിലെ 59 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നത്. സി.പി.എം സ്ഥാനാർഥിയുടെ മരണത്തെത്തുടർന്ന് ഒരു സീറ്റിലെ തെരഞ്ഞെടുപ്പ് മാർച്ച് 12ലേക്ക് മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.