ന്യൂഡൽഹി: നൂറ് വർഷം കേന്ദ്രം ഭരിച്ചാൽ പോലും ബി.ജെ.പി കശ്മീരിൻെറ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 എടുത്തു കള യില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. അടൽ ബിഹാരി വാജ്പേയ് സർക്കാറിൻെറ ഭരണത്തിൽ പോലും അ ത്തരത്തിലൊരു ആലോചന ഉണ്ടായിരുന്നില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ് റാ ലിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാരോലിയിൽ കോൺഗ്രസ് നേതാക്കളായ ആചാര്യ പ്രമോദ് കൃഷ്ണത്തിനും മുകേഷ് അഗ്നിഹോത്രി എം.എൽ.എക്കുമൊപ്പം അദ്ദേഹം പ്രചാരണത്തിലേർപ്പെട്ടു.
ഭീകരവാദിയായ മസ്ഉൗദ് അസ്ഹറിനെ ബി.ജെ.പി സർക്കാർ വിട്ടയച്ചത് തെരഞ്ഞെടുപ്പിൽ ഒരു പ്രധാന വിഷയമായിരുന്നില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. രാജ്യത്ത് നിന്ന് ദാരിദ്യം തുടച്ചു നീക്കാൻ സാധിച്ചോ എന്നും തൊഴിലില്ലായ്മക്ക് അവസാനമായോ എന്നുമായിരുന്നു േകാൺഗ്രസിൻെറ വിഷയങ്ങൾ. രാഹുൽ ഗാന്ധിയുടെ പ്രധാനമന്ത്രി പദവി പ്രധാനമാണ്. അഭിപ്രായ ഐക്യത്തിലൂടെയേ ഇത് സാധ്യമാകൂ എന്നും ഗുലാംനബി ആസാദ് വ്യക്തമാക്കി.
273ലേറെ സീറ്റ് നേടുകയാണ് ലക്ഷ്യം. അതുകൊണ്ട് ആശയക്കുഴപ്പമില്ല. പക്ഷെ അത്രയും സീറ്റ് നേടാനായില്ലെങ്കിൽ മറ്റ് പാർട്ടികളുമായി ചേർന്ന് സർക്കാറുണ്ടാക്കും. രാഹുൽ ഗാന്ധി രാജ്യത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവാകുമെന്നും പ്രധാനമന്ത്രി പദവിയിലേക്ക് രാഹുൽ മാതൃകാ സ്ഥാനാർഥിയായേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.