കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വടക്കൻ കൊൽക്കത്തയിലെ കാഷിപുരിൽ ബി.ജെ.പി യുവ നേതാവിനെ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭാരതീയ ജന യുവമോർച്ച വൈസ് പ്രസിഡന്റ് അർജുൻ ചൗരസ്യയെ (27) ആണ് വെള്ളിയാഴ്ച രാവിലെ വീടിന് സമീപം ഉപേക്ഷിച്ച കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ദ്വിദിന പശ്ചിമ ബംഗാൾ സന്ദർശനം പുരോഗമിക്കുന്നതിനിടെയാണ് സംഭവം. തൃണമൂൽ കോൺഗ്രസ് തുടർച്ചയായി രാഷ്ട്രീയ എതിരാളികളെ കൊല്ലുകയാണെന്ന് കുറ്റപ്പെടുത്തിയ ബംഗാൾ ബി.ജെ.പി നേതാവ് ദിലീപ് ഘോഷ്, ചൗരസ്യയുടേത് രാഷ്ട്രീയ കൊലപാതകമാണെന്നും കൊന്ന് കെട്ടിത്തൂക്കിയതാണെന്നും ആരോപിച്ചു.
സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട അമിത് ഷാ അക്രമ സംസ്കാരവും അകാരണമായ ഭയവും ബംഗാളിൽ തുടരുന്നതായും ആരോപിച്ചു. ചൗരസ്യയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.