ഗാസിപൂര്‍ അതിര്‍ത്തിയില്‍ കര്‍ഷകരും ബി.ജെ.പി. പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ എട്ട് മാസമായി ഗാസിപൂര്‍ അതിര്‍ത്തിയില്‍ സമരം നടത്തിവരുന്ന കര്‍ഷകരും ഭാരതീയ ജനതാ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍. ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതാവ് അമിത് വാല്‍മീകിക്ക് നല്‍കിയ സ്വാഗത ഘോഷയാത്രയ്ക്കിടയിലാണ് സംഘര്‍ഷം നടന്നത്. ദില്ലി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലാണ് ഗാസിപൂര്‍.

ഇരുവിഭാഗവും വടികളുമായി ഏറ്റുമുട്ടിയതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിജെപി പ്രവര്‍ത്തകരാണ് സംഘര്‍ത്തിനു തുടക്കം കുറിച്ചതെന്നും കഴിഞ്ഞ മൂന്ന് ദിവസമായി പതാകകളുമായി പ്രതിഷേധ സ്ഥലം സന്ദര്‍ശിക്കുകയാണെന്നും ഭാരത് കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കയിറ്റ് പറഞ്ഞു. കര്‍ഷകര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കാന്‍ ബി.ജെ.പി ആഹ്വാനം ചെയ്തതായി ബി.കെ.യു ട്വീറ്റ് ചെയ്തിട്ടുണ്ട്.

കര്‍ഷകരോട് മോശമായി പെരുമാറിയത്, ഗൂഡാലോചനയുടെ ഭാഗമായാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വക്താവ് ജഗ്തര്‍ സിംഗ് ബജ്വ പറഞ്ഞു. കര്‍ഷകരുടെ പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി, ഇത്തരം തന്ത്രങ്ങള്‍ മുന്‍കാലങ്ങളിലും ഉപയോഗിച്ചിരുന്നും അതൊന്നും വിജയിക്കാന്‍ പോകുന്നില്ളെന്നും ബജ്വ പറഞ്ഞു.

Tags:    
News Summary - BJP Workers, Farmers Clash During 'Welcome Rally' Near Protest Site at Ghazipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.