കൊൽക്കത്ത: പശ്ചിമബംഗാളിലെ ബാഷിരാതിൽ രണ്ട് ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് പാർട്ടി പ് രവർത്തകർ നടത്തിയ മാർച്ചിനെതിരെ പൊലീസ് ലാത്തിവീശി. ലാൽബസാറിലെ പൊലീസ് ആസ്ഥാനത്തിലേക്കാണ് ബി.ജെ.പി പ്രവർ ത്തകർ പ്രതിഷേധ മാർച്ച് നടത്തിയത്. എന്നാൽ ബിപിൻ ബിഹാരി ഗാംഗുലി സ്ട്രീറ്റിൽ പൊലീസ് ബാരികേഡുകൾ വെച്ച് മാർച്ച് തടഞ്ഞു. ബാരികേഡുകൾ മറികടന്ന പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു.
തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാളിൽ നടന്ന ബി.ജെ.പി - തൃണമൂൽ കോൺഗ്രസ് സംഘർഷങ്ങളിൽ നിരവധിപേർ കൊല്ലപ്പെട്ടിരുന്നു. മമതയുടെ തൃണമൂൽ സർക്കാർ ബി.ജെ.പി പ്രവർത്തകർക്കെതിരെ അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ചാണ് ബി.ജെ.പി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.