ശ്രീനഗർ: ദക്ഷിണ കശ്മീരിലെ ഷോപിയാനിൽ ബി.ജെ.പി നേതാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബി.ജെ.പി യൂത്ത് വിങ്ങിെൻറ ഷോപിയാൻ ജില്ല പ്രസിഡൻറ് ഗൗഹാർ അഹ്മദ് ഭട്ടിെൻറ മൃതദേഹമാണ് വ്യാഴാഴ്ച കിളോര ഗ്രാമത്തിൽനിന്ന് കണ്ടെടുത്തത്. ഭട്ടിെൻറ ശരീരം മുഴുവൻ മർദനമേറ്റ പരിക്കുകളുമുണ്ടായിരുന്നു. സംഭവത്തിനു പിന്നിലുള്ളവരെ കണ്ടെത്താൻ തിരച്ചിൽ ഉൗർജിതമാക്കിയതായി ഷോപിയാൻ പൊലീസ് സൂപ്രണ്ട് പറഞ്ഞു.
അതിനിടെ, അനന്ത്നാഗ് പട്ടണത്തിൽ അഞ്ച് സി.ആർ.പി.എഫ് ഭടന്മാർക്ക് തീവ്രവാദി ആക്രമണത്തിൽ പരിക്കേറ്റു. സൈനികർ സഞ്ചരിച്ച വാഹനത്തിനു നേരെ തീവ്രവാദികളെന്ന് സംശയിക്കുന്നവർ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ 8.45ഒാടെയാണ് സംഭവം. ആരുടെയും പരിക്ക് ഗുരുതരമല്ല. കുപ്വാര ടൗണിൽനിന്ന് പൊട്ടാത്ത ഗ്രനേഡും കണ്ടെടുത്തു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ബോംബ് നിർവീര്യമാക്കൽ സംഘം സ്ഥലത്തെത്തി ഗ്രനേഡ് നീക്കം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.