'അവനൊരു ദുഃശ്ശകുനമായി വരും'; രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി

ന്യൂഡൽഹി: രാഷ്ട്രപതിക്ക് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി. രാജ്യം പുരോഗതി കൈവരിക്കുന്ന സമയത്ത് അവനൊരു ദുഃശ്ശകുനമായി വരികയാണെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'രാജ്യത്ത് ഒരു ചരിത്ര നിമിഷം ഉണ്ടാകുമ്പോഴെല്ലാം ഗാന്ധി 'നെഞ്ചിൽ അടിക്കാൻ തുടങ്ങും'. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? രാജ്യം പുരോഗമിക്കുമ്പോൾ, ശുഭമുഹൂർത്തങ്ങളിൽ അവൻ ഒരു ദുഃശ്ശകുനമായി വരുന്നു. പുതിയ പാർലമെന്റ് മന്ദിരം ജനാധിപത്യത്തിന്റെ ക്ഷേത്രമായി മാറുന്ന ഇത്തരമൊരു ചരിത്ര നിമിഷത്തെ സ്വാഗതം ചെയ്യാനാവാത്ത ഇടുങ്ങിയ ചിന്തയാണ് അദ്ദേഹത്തിനുള്ളത്.' ഭാട്ടിയ പറഞ്ഞു.

എന്നാൽ പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാതിരുന്നതിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി. 'പാർലമെന്റ് റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ പരമോന്നത നിയമനിർമ്മാണ സ്ഥാപനമാണ്, ഇന്ത്യൻ രാഷ്ട്രപതിയാണ് അതിന്റെ പരമോന്നത ഭരണഘടനാ അധികാരം.

അവർ മാത്രമാണ് സർക്കാരിനെയും പ്രതിപക്ഷത്തെയും എല്ലാ പൗരന്മാരെയും ഒരുപോലെ പ്രതിനിധീകരിക്കുന്നത്. അവർ ഇന്ത്യയുടെ പ്രഥമ പൗരനാണ്. പുതിയ പാർലമെന്റ് മന്ദിരം ജനാധിപത്യ മൂല്യങ്ങളോടും ഭരണഘടനാപരമായ ഔചിത്യത്തോടുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ പ്രതീകപ്പെടുത്തും,” ഖാർഗെ ട്വീറ്റ് ചെയ്തു.

Tags:    
News Summary - BJP's "Bad Omen" Reply To Rahul Gandhi's Attack On New Parliament Opening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.