ന്യൂഡൽഹി: പാർട്ടി ചിഹ്നങ്ങൾ വോട്ടുയന്ത്രങ്ങളിൽ നിന്ന നീക്കം ചെയ്യണമെന്ന ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായയുടെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പരിഗണിക്കട്ടെ എന്ന് സുപ്രീംകോടതി. ആവശ്യം പരിശോധിക്കാമെന്ന് കമീഷൻ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് ഹരജി തീർപ്പാക്കി.
പാർട്ടി ചിഹ്നങ്ങൾ ഒഴിവാക്കി അതിന് പകരം സ്ഥാനാർഥിയുടെ പേര്, വയസ്, വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ എന്നിവ മാത്രം മതി വോട്ടുയന്ത്രങ്ങളിൽ പതിച്ചാൽ മതിയെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ ആവശ്യം. സ്ഥാനാർഥികളെ അവരുടെ വിശ്വാസ്യത നോക്കി തെരഞ്ഞെടുക്കുന്നതിൽ നിന്നും ചിഹ്നങ്ങൾ തടയുമെന്ന് ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകരായ വികാസ് സിങ്ങും ഗോപാൽ ശങ്കര നാരായണനും വാദിച്ചു.
അതിനാൽ വോട്ടുയന്ത്രങ്ങളിൽചിഹ്നം പതിക്കുന്നത് ഭരണഘടനയുടെ 14ഉം 21ഉം അനുഛേദങ്ങളുടെ ലംഘനമാണെന്ന വാദവും അവരുയർത്തി. തെരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടതാണെന്നും വോട്ടർമാരാണ് ഒരാളെ തെരഞ്ഞെടുക്കുന്നന്നെ് കരുതി അയാൾക്ക് പാർട്ടിയെ ഉപേക്ഷിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ലളിത് വ്യക്തമാക്കി.
വിഷയം പരിശോധിക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ബി.ജെ.പി നേതാവ. ഇത്തരമൊരു ആവശ്യവുമായി വന്നാൽ വിഷയം പരിഗണിക്കാമെന്ന് തെരഞ്ഞെടുപ്പ് കമീഷന് വേണ്ടി ഹാജരായ അഡ്വ. അമിത് ശർമ ബോധിപ്പിച്ചതോടെ കേസ് തീർപ്പാക്കുകയാണെന്ന് ചീഫ് ജസ്റ്റിസും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.