ന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി സന്ദേശം. കശ്മീർ ഐ.എസിൽ നിന്നാണ് ഇ-മെയിൽ വഴി വധഭീഷണി ലഭിച്ചതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇത് മൂന്നാം തവണയാണ് ഗംഭീറിന് വധഭീഷണി ലഭിക്കുന്നത്.
'നിങ്ങളുടെ ഡൽഹി പൊലീസിനൊ, ഐ.പി.എസ് ശ്വേതയ്ക്കോ ഞങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല. ഞങ്ങളുടെ ചാരൻമാർ പൊലീസിലുണ്ട്. എല്ലാ വിവരങ്ങളും ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്' -ഐ.എസ് കശ്മീരിന്‍റേതെന്ന പേരിൽ ലഭിച്ച ഇ-മെയിൽ സന്ദേശത്തിൽ പറയുന്നു.
ഇ-മെയിൽ സന്ദേശത്തിന്‍റെ ഉള്ളടക്കം ലഭിച്ചെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിലും ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം ലഭിച്ചിരുന്നു. മുൻപ് ലഭിച്ച ഭീഷണിയുടെ അടിസ്ഥാനത്തിൽ ഗംഭീറിന്‍റെ പേഴ്സണൽ സെക്രട്ടറി നൽകിയ പരാതിയിൽ പൊലീസ് സുരക്ഷ കർശനമാക്കിയിരുന്നു.
വധഭീഷണി സന്ദേശം അയച്ച രജിസ്റ്റർഡ് മെയിൽ ഐഡി അഡ്രസ്സും അക്കൗണ്ട് കൈകാര്യം ചെയ്യുന്നവരുടെ വിവരങ്ങളും ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ വിഭാഗത്തിന്‍റെ ഇന്‍റലിജൻസ് ഫ്യൂഷൻ ആന്‍റ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂണിറ്റ് ഗൂഗിളിന് കത്തയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.