ന്യൂഡൽഹി: ഗുർഗാവിൽ മുസ്ലിം യുവാവിനെ സംഘ്പരിവാർ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി ക്രിക്കറ്റ ്താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ. ബി.ജെ.പി പ്രവർത്തകർ ഗുർഗാവിൽ ഒരു മുസ്ലിം യുവാവിൻെറ തൊപ്പി വലിച്ചൂരുകയ ും ജയ് ശ്രീറാം എന്ന് വിളിക്കാൻ ആക്രോശിച്ച് അക്രമിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയൊരു മതേതര രാജ്യമാ ണെന്ന് പറഞ്ഞായിരുന്നു ട്വിറ്ററിൽ ഗംഭീറിൻെറ പ്രതികരണം. ‘ഗുരുഗ്രാമിൽ മുസ്ലിം യുവാവിനെ നിർബന്ധിച്ച് തലപ്പാ വ് അഴിപ്പിക്കുകയും ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തതായി കണ്ടു. അത് അങ്ങേയറ്റം പരിതാപകരമാണ്. ഇത് ചെയ്തവർക്കെതിരെ ഗുരുഗ്രാം അധികൃതർ ശക്തമായ നടപടി സ്വീകരിക്കണം.
ഇന്ത്യയിലാണ് ജാവേദ് അക്തറിനെ പോലെയുള്ള ആൾ ‘ഓ പാലൻ ഹാരെ, നിർഗുൺ ഔർ നാരേ എന്ന ഗാനമെഴുതിയത്. രാകേഷ് ഓം മെഹ്റയെ പോലുള്ളവർ 'അർസിയാൻ' എന്ന ഗാനം നമുക്ക് നൽകിയതും ഭാരതത്തെ സംബന്ധിച്ചാണ്. -ഗംഭീർ ട്വിറ്ററിൽ കുറിച്ചു.
“In Gurugram Muslim man told to remove skullcap,chant Jai Shri Ram”.
— Gautam Gambhir (@GautamGambhir) May 27, 2019
It is deplorable. Exemplary action needed by Gurugram authorities. We are a secular nation where @Javedakhtarjadu writes “ओ पालन हारे, निर्गुण और न्यारे” & @RakeyshOmMehra gave us d song “अर्ज़ियाँ” in Delhi 6.
‘സബ്കാ സാഥ് സബ്കാ വികാസ്, സബ്കാ വിശ്വാസ്’ എന്ന നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്ത്രത്തിലൂടെയാണ് എന്നിൽ മതേതരത്വമെന്ന ആശയം ഉത്ഭവിക്കുന്നത്. ഗുരുഗ്രാമിലെ സംഭവത്തിൽ മാത്രമായി ഇതിനെ ഞാൻ ഒതുക്കുന്നില്ല. മതവും ജാതിയും പറഞ്ഞുള്ള എല്ലാ ആക്രമണങ്ങളും പരിതാപകരമാണ്. സഹിഷ്ണുതയും എല്ലാ മേഖലയിലുമുള്ള വളർച്ചയുമാണ് ഇന്ത്യ എന്ന ആശയത്തിൻെറ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
My thoughts on secularism emanate from honourable PM Mr Modi’s mantra “सबका साथ, सबका विकास, सब का विश्वास”. I am not limiting myself to Gurugram incident alone, any oppression based on caste/religion is deplorable. Tolerance & inclusive growth is what idea of India is based on.
— Gautam Gambhir (@GautamGambhir) May 27, 2019
ശനിയാഴ്ചയായിരുന്നു ഗുർഗാവിൽ രാജ്യവ്യാപകമായി പ്രതിഷേധമുയർന്ന സംഭവം നടന്നത്. പ്രാർഥന കഴിഞ്ഞ് വരികയായിരുന്ന മുഹമ്മദ് ബർകത് ആലം എന്നയാളെ ഒരു കൂട്ടം സംഘ്പരിവാർ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ജയ് ശ്രീറാം എന്ന് വിളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ആക്രമിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്നും ഇന്നലെയുമായി രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി നിരവധി ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ന് ഗുജറാത്തിൽ യുവാവിന് വെടിയേറ്റു. പേര് ചോദിച്ചതിന് ശേഷം പാകിസ്താനിലേക്ക് പോകാൻ ആക്രോശിച്ചായിരുന്നു ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.