അഗ്നിവീർ പദ്ധതി പുന:പരിശോധിക്കാൻ ആവശ്യപ്പെടുമെന്ന് ജെ.ഡി.യു

ന്യൂഡൽഹി: സൈന്യത്തിലേക്കുള്ള നിയമനങ്ങൾക്കായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ അഗ്നിവീർ പദ്ധതി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെടാൻ ജെ.ഡി.യു. കേന്ദ്രത്തിൽ സർക്കാർ രൂപവത്കരണത്തിന് ജെ.ഡി.യുവിന്‍റെ പിന്തുണ അനിവാര്യമായ പശ്ചാത്തലത്തിലാണ് നിതീഷ് കുമാറിന്‍റെ പാർട്ടി ബി.ജെ.പിക്ക് മേൽ സമ്മർദം ചെലുത്തുന്നത്. 'അഗ്നിവീർ പദ്ധതിയിൽ അസംതൃപ്തിയുണ്ട്, പദ്ധതി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെടും. പദ്ധതിയെ പൂർണമായി എതിർക്കുകയല്ല' -ജെ.ഡി.യു വക്താവ് കെ.സി. ത്യാഗി പറഞ്ഞു.

നാല് വർഷത്തേക്ക് യുവാക്കളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അഗ്നിവീർ. പദ്ധതിക്കെതിരെ രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ഉയർന്നിരുന്നത്. അഗ്നിവീർ പദ്ധതി ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതായി ജെ.ഡി.യു അറിയിച്ചിട്ടുണ്ട്. അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏക സിവിൽ കോഡ് തുടങ്ങിയവക്ക് ജെ.ഡി.യു പിന്തുണ അറിയിച്ചതായും വിവരമുണ്ട്.

സഖ്യകക്ഷികൾ സമ്മർദ്ദതന്ത്രം ശക്തമാക്കിയിരിക്കെ സർക്കാർ രൂപവത്കരണത്തിനുള്ള ചർച്ചകൾ എൻ.ഡി.എക്കുള്ളിൽ പുരോഗമിക്കുകയാണ്. അതേസമയം, ശനിയാഴ്ച നടക്കുമെന്ന് നേരത്തെ പറഞ്ഞിരുന്ന മോദിയുടെ സത്യപ്രതിജ്ഞ മറ്റൊരു ദിവസത്തേക്ക് മാറ്റിയതായാണ് ഒടുവിലത്തെ വിവരം.

കേന്ദ്ര മന്ത്രിസഭയിൽ സുപ്രധാനമായ ആറ് വകുപ്പുകൾ വിട്ടുതരില്ലെന്ന് ബി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തരം, ധനം, റെയിൽവേ, പ്രതിരോധം, നിയമം, വിവരസാങ്കേതിക വകുപ്പുകളാണ് വിട്ടുതരാനാവില്ലെന്ന് ബി.ജെ.പി സഖ്യകക്ഷി നേതാക്കളെ അറിയിച്ചത്. കേവലഭൂരിപക്ഷം തികക്കുന്നതിൽ നിർണായകമായി മാറിയ സഖ്യകക്ഷികൾ ഉയർത്തുന്ന സമ്മർദങ്ങൾക്ക് പോംവഴി കാണാനുള്ള ചർച്ചകൾ തുടരുകയാണ്. വെള്ളിയാഴ്ച എൻ.ഡി.എയുടെ നിർണായക യോഗം നടക്കും.

ഗ്രാമവികസന വകുപ്പ്, പ്രതിരോധം, റെയിൽവേ, കൃഷിവകുപ്പ് എന്നിവ തങ്ങൾക്ക് വേണമെന്നാണ് ജെ.ഡി.യു നേതാവ് നിതീഷ് കുമാർ ആവശ്യപ്പെട്ടിരിക്കുന്നത്. ബി​ഹാ​റി​ന് പ്ര​ത്യേ​ക പ​ദ​വി വേണം. എ​ൻ.​ഡി.​എ ക​ൺ​വീ​ന​ർ സ്ഥാ​നവും നിതീഷ് ആവശ്യപ്പെട്ടിരിക്കുകയാണ്. മന്ത്രിസഭയുടെ ഭാഗമാകാൻ നിതീഷ് കുമാർ പൊതുമിനിമം പരിപാടി മുന്നോട്ടുവെച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജാതി സെൻസസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് പൊതുമിനിമം പരിപാടി മുന്നോട്ടുവെച്ചതെന്നാണ് വിവരം. നിർണായകമായ 12 എം.പിമാരാണ് നിതീഷിനൊപ്പമുള്ളത്. ഇതുകൂടാതെ, രാജ്യസഭാ ഉപാധ്യക്ഷ പദവിയും നിതീഷ് ആവശ്യപ്പെട്ടിട്ടുണ്ട്.

ലോക്സഭ സ്പീക്കർ പദവി വേണമെന്ന് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരിക്കുകയാണ്. നഗര-ഗ്രാമ വികസന വകുപ്പ്, കപ്പൽ ഗതാഗത തുറമുഖ വകുപ്പ്, ഉപരിതല ഗതാഗത ഹൈവേ വകുപ്പ്, ജലവകുപ്പ് എന്നിവ വേണമെന്നാണ് ടി.ഡി.പി വ്യക്തമാക്കിയത്. ആന്ധ്രയിൽ ചന്ദ്രബാബുവിന്‍റെ ടി.ഡി.പി നേടിയത് 16 സീറ്റുകളാണ്. ആ​​ന്ധ്ര​പ്ര​ദേ​ശി​നും പ്ര​ത്യേ​ക പ​ദ​വി വേ​ണ​മെ​ന്ന് ടി.​ഡി.​പി ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്.

Tags:    
News Summary - BJP's Key Ally Flags Agniveer Resentment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.