മുംബൈ: ലൈംഗിക ആരോപണ വിധേയനായ മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ഡെക്കെതിരെ സംസാരിച്ചതിന് എൻ.സി.പി നേതാക്കളിൽനിന്ന് ഭീഷണി സന്ദേശം ലഭിച്ചതായി ബി.ജെ.പി നേതാവും മുൻ എം.പിയുമായ കിരിത് സോമയ്യ.
ആറു എൻ.സി.പി നേതാക്കളിൽനിന്ന് തനിക്ക് ഭീഷണി സന്ദേശം ലഭിച്ചു. മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ഡെക്കെതിരെ സംസാരിച്ചാൽ വെടിയുതിർക്കുമെന്നായിരുന്നു ഭീഷണി. ഇത്തരം ഭീഷണികളിൽ ഭയപ്പെടില്ല. ധനഞ്ജയ് മുണ്ഡെ രാജിവെക്കണം -കിരിത് സോമയ്യ ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വിവാഹേതര ബന്ധത്തിൽ മകളും മകനുമുള്ള കാര്യവും സ്വത്തുവിവരവും മറച്ചുവെച്ചുവെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷന് കിരിത് സോമയ്യ പരാതി നൽകിയിരുന്നു.
ഒരാഴ്ചമുമ്പ് സാമൂഹിക നീതി വകുപ്പ് മന്ത്രിയായ ധനഞ്ജയ് മുണ്ഡെ ബലാത്സംഗം ചെയ്തുവെന്നും മുംബൈ പൊലീസ് പരാതി സ്വീകരിക്കാൻ തയാറായില്ലെന്നും 37കാരിയായ ഗായിക വെളിെപ്പടുത്തിയതിന് പിന്നാലെയായിരുന്നു കിരിതിന്‍റെ പരാതി.
അതേസമയം ആരോപണങ്ങൾ നിഷേധിച്ച മുണ്ഡെ പരാതി നൽകിയ ഗായികയുമായി തനിക്ക് ബന്ധമില്ലെന്നും അവരുടെ സഹോദരിയുമായി വിവാഹേതര ബന്ധമുണ്ടെന്നും അതിൽ കുട്ടികളുണ്ടെന്നും വ്യക്തമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.