ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച പറ്റിയതിന് കേന്ദ്ര സർക്കാർ രൂക്ഷ വിമർശനത്തിന് പാത്രമായതിന് പിന്നാലെ മുഖം രക്ഷിക്കാൻ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് ബി.ജെ.പി.
കോവിഡ് വാക്സിനേഷനും മറ്റുമായി ബദ്ധപ്പെട്ട വിഷയങ്ങളിൽ രണ്ടാം ഘട്ട സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനാണ് തീരുമാനമായത്. രാജ്യത്ത് രണ്ടാം കോവിഡ് തരംഗം രൂക്ഷമായ സാഹചര്യത്തിൽ ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ കഴിഞ്ഞ മാസമായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്.
'സേവാ ഹി സംഗാതൻ' പരിപാടിയുടെ ഭാഗമായി വാക്സിനേഷൻ കാമ്പയിൻ, ദുരിതാശ്വാസ പദ്ധതികൾ, ഗ്രാമങ്ങളിലെ ആരോഗ്യ പ്രവർത്തനങ്ങൾക്കുള്ള പരിശീലന പരിപാടികൾ എന്നിവിടങ്ങളിൽ സേവനത്തിനിറങ്ങാൻ നഡ്ഡ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തിരുന്നു.
45 വയസിന് മുകളിലുള്ള എല്ലാവരും കുത്തിവെപ്പെടുത്തുവെന്ന് ഉറപ്പ് വരുത്താൻ പാർട്ടി പ്രവർത്തകർക്ക് നിർദേശം ലഭിച്ചിരുന്നു. ഇതോടൊപ്പം ഡെലിവറി ജീവനക്കാർ, ഓട്ടോറിക്ഷ ഡ്രൈവർമാർ, പത്രവിതരണക്കാർ, മറ്റ് ജോലിക്കാർ എന്നിവരെ വാക്സിനെടുക്കാൻ പ്രേരിപ്പിക്കുന്നതിനായി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.