യു.പിയിൽ ബി.ജെ.പി എം.പി സമാജ്​വാദി പാർട്ടിയിൽ ചേർന്നു

ന്യൂഡൽഹി: ബി.ജെ.പിക്ക്​ തിരിച്ചടി നൽകി യു.പിയിൽ ലോക്​സഭാംഗം സമാജ്​വാദി പാർട്ടിയിൽ ചേർന്നു. പ്രയാഗ്​രാജ്​(അലഹ ാബാദ്​) ലോക്​സഭാംഗം ശ്യാം ചരൺ ഗുപ്​തയാണ്​​ ബി.ജെ.പിയിൽ നിന്ന്​ രാജിവെച്ച്​ സമാജ്​വാദി പാർട്ടിയിലെത്തിയത്​. ബാന്ദയിൽ നിന്ന്​ സമാജ്​വാദി പാർട്ടി സ്ഥാനാർഥിയായി ഗുപ്​ത മൽസരിക്കും.

മുൻ സമാജ്​വാദി പാർട്ടി നേതാവായിരുന്ന ഗുപ്​ത 1999ലെ തെരഞ്ഞെടുപ്പിൽ ബി.എസ്​.പി സ്ഥാനാർഥിയോട്​ തോറ്റിരുന്നു. 2004ൽ സമാജ്​വാദി ടിക്കറ്റിൽ ബാന്ദയിൽ നിന്ന്​ അദ്ദേഹം വിജയിച്ചു. 2009ൽ വീണ്ടും സമാജ്​വാദി പാർട്ടി സ്ഥാനാർഥിയായി മൽസരിച്ചെങ്കിലും വിജയിച്ചിരുന്നില്ല.

പിന്നീട്​ 2014ലെ തെരഞ്ഞെടുപ്പിൽ പാർട്ടി വിട്ട ്​ബി.ജെ.പിയിലെത്തി പ്രയാഗ്​രാജ്​(അലഹാബാദ്​) മണ്ഡലത്തിൽ നിന്നും വിജയിക്കുകയും ചെയ്​തു. ബി.ജെ.പി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെയാണ്​ ഗുപ്​തയുടെ കൂറുമാറ്റം.

Tags:    
News Summary - BJP's Prayagraj Lawmaker Shyama Charan Gupta Resigns-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.