ന്യൂഡൽഹി: രാജ്യത്ത് അസഹിഷ്ണുതയുടെയും ആൾക്കൂട്ട ആക്രമണത്തിെൻറയും പേരിൽ ഹിന്ദുക്കൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ഗൂഢാലോചനയുണ്ടെന്ന് ബി.ജെ.പി. രണ്ടുതരം ആശയങ്ങൾ തമ്മിലെ യുദ്ധമാണിന്ന്. ഒന്ന് രാജ്യത്തെ ശിഥിലമാക്കാനുദ്ദേശിക്കുന്നതും രണ്ടാമത്തേത് ദേശീയവാദികൾ പ്രതിനിധാനം ചെയ്യുന്നതും. യുദ്ധം രണ്ടാമത്തെ വിഭാഗം നേടുമെന്ന് പാർട്ടി വക്താവ് സംപിത് പത്ര പറഞ്ഞു. ഡൽഹിയിൽ ബി.ജെ.പി സംഘടിപ്പിച്ച സെമിനാറിലായിരുന്നു പ്രതികരണം. കശ്മീരിനെ കുറിച്ച് മറ്റൊരു വിശദീകരണം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കോൺഗ്രസും മമത ബാനർജിയും രാജ്യത്ത് വഹാബിസവും സലഫിസവുമാണ് പ്രചരിപ്പിക്കുന്നതെന്നും ബംഗാളിലെ കലാപത്തെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.