കൊൽക്കത്ത: സുരക്ഷാ ജീവനക്കാരന്‍റെ മരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് സുവേന്ദു അധികാരിക്ക് സമൻസ്. പശ്ചിമബംഗാൾ െപാലീസാണ് സമൻസയച്ചത്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തനായ അധികാരി പിന്നീട് കൂറുമാറിയാണ് ബി.ജെ.പിയിലെത്തിയത്.
തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാവാനാണ് അധികാരിക്ക് നൽകിയ നോട്ടീസിൽ പറയുന്നത്. വെടിയുണ്ടയേറ്റ നിലയിലായിരുന്നു സുരക്ഷാ ജീവനക്കാരന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് പശ്ചിമബംഗാൾ പൊലീസിന്‍റെ നീക്കം. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഇ.ഡി അഭിഷേക് ബാനർജിക്ക് നോട്ടീസ് നൽകിയത്. അഭിഷേക്ബാനർജിയുടെ ഭാര്യയും ഡയമണ്ട് ഹാർബർ എം.പിയുമായ രുജിറ ബാനർജിക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.