ബി.ജെ.പിയുടെ വിജയത്തിൽ ആ​ശങ്കയറിയിച്ച്​ ചൈനീസ്​ മാധ്യമം

ബെയ്​ജിങ്​​: ​സംസ്​ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ വൻമുന്നേറ്റത്തിൽ ആശങ്കയറിയിച്ച്​ ചൈനീസ്​ മാധ്യമം. കമ്യൂണിസ്​റ്റ്​ ചൈനയുടെ ഒൗദ്യോഗിക മാധ്യമമായ ഗ്ലോബൾ ടൈംസാണ്​ മോദിയുടെ ജനസ്വീകാര്യത വർധിക്കുന്നതിൽ ആശങ്കയറിയിച്ചത്​. തെരഞ്ഞെടുപ്പ്​ വിജയത്തിലൂടെ മോദിയുടെ തീ​​വ്രനിലപാടുകൾ വീണ്ടും ശക്​തിപ്രാപി​ക്കുമെന്നും ടൈംസിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തിളക്കമാർന്ന വിജയത്തിനുശേഷം ചൈനയുടെ ആദ്യ പ്രതികരണമാണിത്​. 

സംസ്​ഥാനങ്ങളിലെ വൻ മു​േന്നറ്റം കാണിക്കുന്നത്​ 2019ൽ നരേ​ന്ദ്ര മോദി വീണ്ടും അധികാരത്തിൽ വരുമെന്ന്​ മാത്രമല്ല, രാജ്യത്ത്​ കൂടുതൽ തീവ്രനയങ്ങൾ സ്വീകരിക്കുന്നതു​ൾപ്പെടെയുള്ള മാറ്റങ്ങൾ സംഭവിക്കുമെന്നും ലേഖനം പറയുന്നു. ഇന്ത്യയുടെ ആഭ്യന്തര^വിദേശ നയങ്ങളിൽ തീർത്തും മാറ്റങ്ങൾ സംഭവിക്കും. ഇന്ത്യ-ചൈനീസ്​ ബന്ധത്തിൽ വരും വർഷങ്ങളിൽ കാതലായ മാറ്റമുണ്ടാവുമെന്നും ലേഖനം പറയുന്നു.

Tags:    
News Summary - BJP's victory in Assembly polls not good for Beijing, says Chinese

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.