തേസ്പുർ: അരുണാചൽ പ്രദേശിലെ വനമേഖലയിൽ തകർന്നുവീണ വ്യോമസേനയുടെ സുഖോയ് പോർ വിമാനത്തിെൻറ ബ്ലാക്ക് ബോക്സ് കണ്ടെത്തി. വിമാനാവശിഷ്ടങ്ങൾ കണ്ടെത്തി രണ്ടുദിനങ്ങൾക്കു ശേഷമാണ് കൊടുംവനത്തിൽ ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന മലയാളി വൈമാനികൻ ഉൾപ്പെടെ രണ്ടുപേരെയും കണ്ടെത്താനായിട്ടില്ല. അസമിലെ തേസ്പുർ വ്യോമ മേഖലയിൽനിന്ന് പരീക്ഷണപറക്കലിന് പറന്നുയർന്ന വിമാനം 40 മിനിറ്റു കഴിഞ്ഞാണ് 60 കിലോമീറ്റർ അകലെ അരുണാചൽ അതിർത്തിയിൽ തകർന്നുവീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.