ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയതുവഴി ബാങ്കുകളില്‍ തിരിച്ചത്തൊതെ വരുന്ന തുക പരമാവധി 75,000 കോടി രൂപയില്‍ ഒതുങ്ങുമെന്ന് സര്‍ക്കാര്‍ നിഗമനം. നവംബര്‍ എട്ടിന് 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ സര്‍ക്കാര്‍ കണക്കുകൂട്ടിയത് മൂന്നു ലക്ഷം കോടിയിലേറെ രൂപ കള്ളപ്പണമെന്ന നിലയില്‍ തിരിച്ചുവരില്ളെന്നാണ്.
ഇന്ത്യയില്‍ പ്രചാരത്തിലുള്ള 17.50 ലക്ഷം കോടി രൂപയുടെ നോട്ടുകളില്‍ 15.44 ലക്ഷം കോടിയുടെ നോട്ടുകളാണ് അസാധുവാക്കിയത്. പഴയ നോട്ട് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനുള്ള സമയപരിധി കഴിഞ്ഞിട്ട് രണ്ടാഴ്ചയാകുന്നുവെങ്കിലും ഇതില്‍ എത്രത്തോളം നോട്ട് ബാങ്കുകളില്‍ തിരിച്ചത്തെിയെന്ന് സര്‍ക്കാറോ റിസര്‍വ് ബാങ്കോ ഇനിയും പറഞ്ഞിട്ടില്ല.
എന്നാല്‍, 14 ലക്ഷം കോടിയും തിരിച്ചത്തെിയെന്നാണ് റിസര്‍വ് ബാങ്കില്‍ നിന്നുള്ള അനൗദ്യോഗിക വിവരം. ഇതിനുപുറമെ, പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുന്ന സമയത്ത് ബാങ്കുകളില്‍ ഉണ്ടായിരുന്ന 500, 1000 രൂപ നോട്ടുകള്‍ കൂടി ചേര്‍ത്താല്‍, ഇനി തിരിച്ചുവരാന്‍ മുക്കാല്‍ ലക്ഷം കോടി രൂപയിലധികം ഉണ്ടാവില്ളെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.