കള്ളപ്പണം: വെളിപ്പെടുത്താവുന്നത് രാജ്യത്തിനകത്തെ നിക്ഷേപം മാത്രം

ന്യൂഡല്‍ഹി: കള്ളപ്പണം വെളിപ്പെടുത്താനുള്ള പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതിയില്‍ രാജ്യത്തിനകത്തെ കണക്കില്‍പെടാത്ത പണം മാത്രമേ വെളിപ്പെടുത്താന്‍ കഴിയൂവെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്.

വിദേശ അക്കൗണ്ടുകളിലെ നിക്ഷേപമോ ആഭരണങ്ങളോ ഓഹരികളോ മറ്റ് സ്ഥാവര സ്വത്തുക്കളോ ഈ പദ്ധതിയനുസരിച്ച് വെളിപ്പെടുത്താനാകില്ല.
രാജ്യത്തെ ബാങ്കുകളിലോ പോസ്റ്റ് ഓഫിസുകളിലോ നിക്ഷേപിച്ച കണക്കില്‍പെടാത്ത പണം 50 ശതമാനം നികുതിയും പിഴയും അടച്ച് വെളിപ്പെടുത്താം.
 മൊത്തം തുകയുടെ നാലിലൊന്ന് നാല് വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപം നടത്തുകയും വേണം.

Tags:    
News Summary - black money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.