ആരാധനാലയത്തിന്​ ബോംബെറിഞ്ഞ കേസിൽ ബി.ജെ.പി പ്രാദേശിക നേതാവ്​ അറസ്​റ്റിൽ

കോയമ്പത്തൂർ: നഗരത്തിലെ ഗണപതി വേദംബാൾ നഗറിലെ ആരാധനാലയത്തിന്​ പെട്രോൾ ബോംബെറിഞ്ഞ കേസുമായി ബന്ധപ്പെട്ട്​ ര ണ്ടുപേരെ അറസ്​റ്റ്​ ചെയ്​തു. കോയമ്പത്തൂർ രത്​നപുരി സ്വദേശികളായ ബി.ജെ.പി പ്രാദേശിക നേതാവ്​ പാണ്ടി (41), വി.എച്ച്​.പി പ്രവർത്തകൻ അഖിൽ (23) എന്നിവരാണ്​ പിടിയിലായത്.

മാർച്ച്​ അഞ്ചിന്​ പുലർ​െച്ച ഒന്നിനായിരുന്നു സംഭവം. ആളപായമോ നാശനഷ്​ടമോ സംഭവിച്ചിരുന്നില്ല. പ്രതികൾ ഉപയോഗിച്ചിരുന്ന ബൈക്കും രണ്ട്​ മൊ​ൈബൽഫോണും പൊലീസ്​ കസ്​റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്​തു.

Tags:    
News Summary - blp local leader booked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.