ന്യൂഡൽഹി: യുവതലമുറയെ ആത്മഹത്യക്കു പ്രേരിപ്പിക്കുന്ന ഒാൺലൈൻ ഗെയിമായ ബ്ലൂ വെയിലിനെതിരെ നടപടിയുമായി കേന്ദ്രം. ഇൻറർനെറ്റ് കമ്പനികളായ ഗൂഗ്ൾ, ഫേസ്ബുക്ക്, വാട്സ്ആപ്, ഇൻസ്റ്റഗ്രാം, മൈക്രോസോഫ്റ്റ്, യാഹൂ എന്നിവയിൽനിന്ന് ഗെയിമിെൻറ എല്ലാ ലിങ്കുകളും നീക്കംചെയ്യണമെന്നും കേന്ദ്രം നിർദേശം നൽകി. രാജ്യത്തിനകത്തും പുറത്തും ഇൗ ഗെയിം നിരവധി പേരുടെ മരണത്തിനിടയാക്കിയതായി റിപ്പോർട്ടുകൾ വന്ന പശ്ചാത്തലത്തിൽ ദിവസങ്ങൾക്കു മുമ്പാണ് കേന്ദ്ര ഇലക്ട്രോണിക്സ് -വാർത്ത വിതരണ മന്ത്രാലയം നിർദേശം നൽകിയത്.
50 ദിവസങ്ങൾകൊണ്ട് 50 ഘട്ടങ്ങളിലായി പുരോഗമിക്കുന്ന ഒാൺലൈൻ ഗെയിമാണ് ബ്ലൂ വെയിൽ. റഷ്യയിൽ 2013ൽ തുടങ്ങി നാലു വർഷത്തിനിടെ ഒട്ടുമിക്ക രാജ്യങ്ങളിലും കുട്ടികളിലും യുവാക്കളിലും ഹരമായി പടർന്ന ഗെയിമിെൻറ ഭാഗമാകുന്നവർ കളിയുടെ അവസാനം ആത്മഹത്യ ചെയ്യുകയോ മറ്റുള്ളവരെ കൊലപ്പെടുത്തുകയോ ചെയ്യണം. ഇന്ത്യയിൽ മുംബൈ, ബംഗാൾ എന്നിവിടങ്ങളിലും ഒടുവിൽ കേരളത്തിലും ഒന്നിലേറെ പേർ ഗെയിമിനൊടുവിൽ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട് വന്നിരുന്നു. ഇതിനു പിന്നാലെ കേന്ദ്ര വനിത ^ശിശു വികസന മന്ത്രാലയം ഗെയിമിന് വിലക്ക് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകി. കേരളം, ഡൽഹി, മഹാരാഷ്ട്ര ഉൾപ്പെടെ സംസ്ഥാനങ്ങളും ഇതേ ആവശ്യം ഉന്നയിച്ചതോടെയാണ് കേന്ദ്രം നടപടി സ്വീകരിച്ചത്.
കൂടുതൽ കുട്ടികളെ ആകർഷിക്കാൻ സമൂഹ മാധ്യമങ്ങളെയാണ് ഗെയിമിെൻറ ഒാേരാ ഘട്ടവും നിയന്ത്രിക്കുന്ന അഡ്മിനിസ്ട്രേറ്റർ ഉപയോഗപ്പെടുത്തുന്നത്. ഒാരോ ഘട്ടവും പൂർത്തിയാക്കിയാൽ അത് ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ്, വാട്സ്ആപ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി അറിയിക്കണം. ഇതിന് പ്രത്യേക ഹാഷ്ടാഗുകളാണ് ഉപയോഗിക്കുന്നത്. ഒാരോ ഘട്ടവും വിജയകരമായി പൂർത്തിയാക്കിയതിെൻറ തെളിവുകളും കുട്ടികൾ നൽകണം. ഇവ ഉപയോഗിച്ച് അഡ്മിനിസ്ട്രേറ്റർ കുട്ടികളെ ബ്ലാക്മെയിൽ ചെയ്യാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഗെയിം അഡ്മിനിസ്ട്രേറ്റർമാർ പ്രത്യക്ഷപ്പെടുന്നത് വിവിധ പേരുകളിലായതിനാൽ തിരിച്ചറിയുക പ്രയാസമാണ്.
ഗെയിമിെൻറ ലിങ്ക് ലഭ്യമാകുന്നത് ഒഴിവാക്കണമെന്നതിനു പുറമെ, മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം ഇൻറർനെറ്റ് കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.