ബംഗളൂരു: കർണാടകയിലെയും മഹാരാഷ്ട്രയിലെയും പുരോഗനവാദികളെ കൊലപ്പെടുത്താൻ 2011ൽതന്നെ ‘ബ്ലൂ പ്രിൻറ്’ തയാറാക്കിയിരുന്നതായി ഗൗരി ലങ്കേഷ് വധക്കേസിലെ മുഖ്യപ്രതി അമ ോൽ കാലെയുടെ വെളിപ്പെടുത്തൽ. ഹിന്ദുത്വത്തെ വിമർശിക്കുന്നവരെ ധർമവിരോധികളായി മ ുദ്രകുത്തി ഇല്ലായ്മചെയ്യാനുള്ള ആസൂത്രണമാണ് പ്രതികൾ നടത്തിയത്. ഗൗരി ലങ്കേഷിെൻറ കെ ാലപാതകത്തിന് പുറമെ നരേന്ദ്ര ദാഭോൽകർ, ഗോവിന്ദ് പൻസാരെ, എം.എം. കൽബുർഗി എന്നിവരുടെ കൊലപാതകങ്ങളിലും അമോൽ കാലെക്ക് മുഖ്യ പങ്കുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
എട്ടൊമ്പത് വർഷം മുമ്പ് തങ്ങൾ കാക്ക എന്ന വിളിക്കുന്ന സനാതൻ സൻസ്തയുടെ മാസികയായ സനാതൻ പ്രഭാതിെൻറ മുൻ എഡിറ്റർ ശശികാന്ത് റാണെ ഗോവയിലെ പോണ്ടയിലെത്താൻ പറഞ്ഞിരുന്നുവെന്നാണ് അമോൽ കാലെയുടെ മൊഴി.
കേസിൽ ഉൾപ്പെട്ട ഒളിവിലുള്ള നിഹാൽ എന്ന ദാദക്കൊപ്പം ഗോവയിൽ പോയി ശശികാന്ത് റാണയെയും മറ്റു പ്രതികളായ വീരേന്ദ്ര താവ്ഡെ, അമിത് ദേഗ്വേക്കർ എന്നിവരെയും കണ്ടുവെന്നും അവിടെ വെച്ചാണ് കൊലപാതകങ്ങളുടെ രൂപരേഖ തയാറാക്കിയതെന്നും അമോൽ കാലെ വെളിപ്പെടുത്തി.
ഹിന്ദുമതത്തെ സംരക്ഷിക്കുന്നതിനായും ഹിന്ദു രാഷ്ട്രം ഉണ്ടാക്കുന്നതിനായും ശത്രുക്കളെ ഇല്ലായ്മചെയ്യാൻ പ്രത്യേക സംഘത്തെ വീരേന്ദ്ര താവ്ഡെയാണ് രൂപവത്കരിച്ചത്. തുടർന്നാണ് തങ്ങൾ സംഘത്തിൽ േചർന്ന് പ്രവർത്തിച്ചതെന്നും കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതെന്നും അമോൽ കാലെ വെളിപ്പെടുത്തി.
പിന്നീട് സംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് ആയുധ പരിശീലനം ആരംഭിച്ചു. 2016ൽ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താനുള്ള പദ്ധതി തയാറാക്കിയെന്നും അമോൽ കാലെയുടെ കുറ്റസമ്മത മൊഴിയിൽ പറയുന്നുണ്ട്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയശേഷം, അമോൽ കാലെയുടെ നിർദേശപ്രകാരം മുൻ ബോംബെ ഹൈകോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ് ബി.ജി കോൽസെ പാട്ടീലിനെ കൊലപ്പെടുത്താനായിരുന്നു സംഘം ലക്ഷ്യമിട്ടിരുന്നതെന്ന ശരദ് കലാസ്കർ മൊഴിയും പുറത്തുവന്നു.
അന്ധവിശ്വാസത്തിനെതിരെയുള്ള ബില്ലിനായി നരേന്ദ്ര ദഭോൽകറിനൊപ്പം പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ജസ്റ്റിസ് പാട്ടീൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.