മുംബൈ: ശിവാജി പാർക്കിലെ ദസറ റാലിക്ക് മുംബൈ നഗരസഭ അനുമതി നിഷേധിച്ചതിനെതിരെ ശിവസേന ഔദ്യോഗിക പക്ഷം ബോംബെ ഹൈകോടതിയെ സമീപിച്ചു. ഒക്ടോബർ അഞ്ചിനാണ് ദസറ റാലി. പാർട്ടിയുടെ നിലപാടും നയങ്ങളും പ്രഖ്യാപിക്കുന്ന ദസറ റാലി 1966 മുതൽ ശിവാജി പാർക്കിലാണ് നടക്കുന്നത്.
ഏക്നാഥ് ഷിൻഡെയുടെ വിമതപക്ഷം ബി.ജെ.പിയുമായി ചേർന്ന് ഭരണം പിടിച്ചതോടെ ഔദ്യോഗിക പക്ഷത്തിനെതിരായ നീക്കങ്ങൾ സജീവമാണ്. ഇതിന്റെ ഭാഗമാണ് ദസറ റാലിയുമായി ബന്ധപ്പെട്ട തർക്കവും. യഥാർഥ ശിവസേന തങ്ങളാണെന്ന് അവകാശപ്പെടുന്ന വിമത പക്ഷവും ദസറ റാലി നടത്തുന്നുണ്ട്. ഇവരും ശിവാജി പാർക്കിൽ അനുമതി തേടിയിരുന്നു. നിയമപരമായി മറ്റ് തടസ്സമില്ലാത്തതിനാൽ ദസറ റാലിക്ക് അനുമതി നൽകാൻ നഗരസഭക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ശിവസേന ഹൈകോടതിയെ സമീപിച്ചത്. ഹരജി വ്യാഴാഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.