പെട്ടിയിലാക്കി നദിയിലൊഴുക്കിയ നവജാത ശിശുവിനെ രക്ഷിച്ചു; 'ഗംഗയുടെ മകള്‍' എന്ന് കുറിപ്പും

ഗാസിപൂര്‍: പെട്ടിയിലാക്കി നദിയിലൊഴുക്കിയ നവജാത ശിശുവിനെ രക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ദാദ്രിഘട്ടിലാണ് സംഭവം. ബോട്ടില്‍ പോകുകയായിരുന്ന ഗുല്ലു ചൗധരി എന്നയാളാണ് ഒഴുകിപ്പോകുകയായിരുന്ന മരപ്പെട്ടി കണ്ടെത്തിയതും കുട്ടിയെ രക്ഷിച്ചതും.

കരച്ചില്‍ കേട്ട് മരപ്പെട്ടി വെള്ളത്തില്‍നിന്നെടുത്ത് തുറന്നപ്പോള്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ദുര്‍ഗാ ദേവിയുടെ ചിത്രം, ജാതകം, 'ഗംഗയുടെ മകള്‍' എന്ന കുറിപ്പും പെട്ടിയിലുണ്ടായിരുന്നു.

പെണ്‍കുഞ്ഞുമായി ആദ്യം വീട്ടിലെത്തിയ ഗുല്ലു പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. സംഭവം അന്വേഷിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റും സംഘവും ആശുപത്രിയിലെത്തി. കുട്ടിയെ രക്ഷിച്ചയാളെ അഭിനന്ദിച്ച ജില്ലാ മജിസ്‌ട്രേറ്റ്, പുതിയ ബോട്ട് സമ്മാനമായി നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു.

Tags:    
News Summary - Boatman Finds Newborn In Wooden Box Floating In Ganga In UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.