?????????? ?????????????????? ??????? ?????????????????????????? ?????? ??????? ????????????????? ??????????

നിർഭയ: പ്രതികളുടെ മൃതദേഹം പോസ്​റ്റ്​ മോർട്ടത്തിന്​; സംസ്​കരിക്കാൻ ബന്ധുക്കൾക്ക്​ വിട്ടു നൽകും

ന്യൂഡൽഹി: നിർഭയകേസിൽ ഇന്ന്​ രാവിലെ 5.30 ന്​ തൂക്കിലേറ്റിയ നാല്​ പ്രതികളുടെയും മൃതദേഹം പോസ്​റ്റ്​ മോർട്ടത്തി നായി ദീൻ ദയാൽ ഉപാധ്യയ ആശുപ​ത്രിയ​ിലേക്ക്​ മാറ്റി. പോസ്​റ്റ്​ മോർട്ടത്തിന്​ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക്​ വിട്ടു നൽകുമെന്ന്​ തിഹാർ ജയിൽ ഡയറക്​റ്റർ ജനറൽ സന്ദീപ്​ ഗോയൽ പറഞ്ഞു.

പ്രതികളായ അകക്ഷയ്​ സിങ്​ താക്കൂർ, പവൻ ഗുപ്​ത, വിനയ്​ ശർമ, മുകേഷ്​ സിങ്​ എന്നിവരുടെ മൃതദേഹങ്ങൾ രാവിലെ 8.20 നാണ്​ ജയിലിൽ നിന്ന്​ ആശുപത്രിയിലേക്ക്​ കൊണ്ട്​ പോയത്​. 2014 ലെ സുപ്രീം കോടതി വിധിയുടെ വെളിച്ചത്തിലാണ്​ പോസ്​റ്റ്​ മോർട്ടം നടപടികൾ നടക്കുക. തൂക്കിലേറ്റുന്നവർ ശ്വാസംമുട്ടിയോ പിരടി തകർന്നോ മരണപ്പെടാറുണ്ട്​. ഇതടക്കം പോസ്​റ്റ്​മോർട്ടത്തിൽ കണ്ടെത്തേണ്ടതുണ്ട്​.

2012 ലാണ്​ ഡൽഹിയിൽ ഒരു പെൺകുട്ടിയെ ആറുപേർ ​േചർന്ന്​ കൂട്ടബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയത്​. രാ​ത്രി ഒാടുന്ന ബസിലായിരുന്നു ആരുടെയും കരൾ പിളർക്കുന്ന ആ ക്രൂരത. പ്രതികളിൽ ഒരാളെ വിചാരണക്കിടെ ജയിലിൽ ആത്​മഹത്യ ചെയ്​ത നിലയിൽ കണ്ടെത്തുകയായിരുന്നു. മറ്റൊരു ​പ്രതിക്ക്​ പ്രയാപൂർത്തികാത്തതിനാൽ ജുവനൈൽ കോടതിയി​ലാണ്​ വിചാരണ നടത്തിയത്​. ഏറ്റവും അധികം ക്രൂര പീഡനം നടത്തിയത്​ ഈ പ്രതിയാണെന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയത്​. മൂന്ന്​ വർഷത്തെ തടവ്​ ശിക്ഷക്ക്​ ശേഷം ഇയാളെ വിട്ടയച്ചു. ശേഷിച്ച നാലുപേരെയാണ്​ ഇന്ന്​ രാവിലെ 5.30 ന്​ തിഹാർ ജയിലിൽ തൂക്കി​േ​ലറ്റിയത്​.

Tags:    
News Summary - Bodies of all four Nirbhaya convicts taken to hospital for post mortem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.