മുംബൈയിലെ മറ്റൊരു ​ആശുപത്രിയിലും രോഗികൾക്ക്​ സമീപം മൃതദേഹങ്ങൾ -വിഡിയോ 

മുംബൈ: സിയോൺ ആശുപത്രിക്ക്​ പിന്നാലെ മുംബൈയിലെ മറ്റൊരു ആശുപത്രിയിലും രോഗികളുടെ വാർഡിന്​​ സമീപം മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന വിഡിയോ പുറത്ത്​. മുംബൈയിലെ കെ.ഇ.എം ആശുപത്രിയിലാണ്​ സംഭവം. ​േരാഗികളുടെ കട്ടിലിന്​ സമീപം സ്​ട്രക്​ചറിൽ പ്ലാസ്​റ്റിക്​ കവറിൽ​ പൊതിഞ്ഞ നിലയിലാണ്​ മൃതദേഹങ്ങൾ. 

ബി.ജെ.പി എം.എൽ.എ നിതീഷ്​ റാണെയാണ്​ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്​. നേരത്തേ സിയോൺ ആശുപത്രിയിൽ രോഗികൾക്ക്​ സമീപം മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ ബി.ജെ.പി നേതാക്കൾ പു​റത്തുവിട്ടിരുന്നു. 

‘‘മുംബൈ കെ.ഇ.എം ആശുപത്രിയിലെ രാവിലെ ഏഴുമണി കാഴ്​ച. ചികിത്സ നൽകു​േമ്പാൾ ചുറ്റിലും മൃതദേഹങ്ങൾ കാണാൻ ബ്രിഹാൻ മുംബൈ കോർപറേഷൻ ആഗ്രഹിക്കുന്നതായി ഞാൻ കരുതുന്നു. കാരണം അവർ നന്നാകാൻ തീരുമാനിച്ചിട്ടില്ല. ആരോഗ്യപ്രവർത്തകർ ഇത്തരമൊരു സാഹചര്യത്തിൽ ജോലി ചെയ്യുന്നത്​ വളരെ വിഷമം ഉണ്ടാക്കുന്നു. എന്തെങ്കിലും പ്രതീക്ഷയുണ്ടോ​?’’ എന്ന കുറിപ്പോടെയാണ്​ നിതീഷ്​ റാണെ വിഡ​ിയോ ദൃശ്യം പങ്കുവെച്ചിരിക്കുന്നത്​.  

പുതുതായി പുറത്തുവിട്ട വിഡിയോയിൽ ​പോളിത്തീൻ കവറിൽ പൊതിഞ്ഞ നിലയിൽ മൂന്നു മൃതദേഹങ്ങൾ രോഗികൾക്ക്​ സമീപം സൂക്ഷിച്ചിരിക്കുന്നത്​ കാണാം. കെ.ഇ.എം ആശുപത്രി കോവിഡ്​ ആശുപത്രിയാക്കി മാറ്റിയിരുന്നു. 

കോവിഡ്​ രോഗിക​െള മൃതദേഹങ്ങൾക്കൊപ്പം കിടത്തിയതിനെറ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന്​ സിയോൺ ആശുപത്രിയിലെ ഡീനിനെ മാറ്റിയിരുന്നു. മുംബൈ നഗരസഭയുടെ പ്രാഥമിക അന്വേഷണത്തി​​െൻറ അടിസ്​ഥാനത്തിലായിരുന്നു നടപടി. 

Tags:    
News Summary - Bodies Wrapped in Plastic Lying Next to Patients at Mumbai’s KEM Hospital -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.