ന്യൂഡൽഹി: ഒരുമാസമായി കാണാതായ അഞ്ചു വയസുകാരെൻറ മൃതദേഹം പെട്ടിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ വാടകക്ക് താമസിച്ചിരുന്ന െഎ.എ.എസ് ഉദ്യോഗാർത്ഥി അവദേഷ് സാക്യയെ പൊലീസ് അറസ്റ്റു ചെയ്തു.
വടക്കു പടിഞ്ഞാറൻ ഡൽഹിയിൽ സ്വരൂപ് നഗറിലാണ് സംഭവം. കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടിൽ എട്ടു വർഷമായി താമസിക്കുന്നയാളാണ് അറസ്റ്റിലായത്.
ജനുവരി ഏഴിനാണ് അഞ്ചു വയസുകാരനെ കാണാതായത്. കുഞ്ഞിനെ തെരയാൻ സാക്യയും വീട്ടുകാർക്കൊപ്പം ചേർന്നിരുന്നു. ഇയാളുടെ മുറിയിൽ നിന്ന് കുറച്ചു ദിവസങ്ങളായി ചീഞ്ഞളിഞ്ഞ ഗന്ധം വരുന്നത് ശ്രദ്ധയിൽപെട്ട അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളിൽ അടച്ച നിലയിൽ കണ്ടെത്തിയത്.
27 കാരനായ അവിദേഷ് സാക്യ െഎ.എസ്.എസ് പരീക്ഷക്കുള്ള പരിശീലനത്തിനായാണ് വാടകക്ക് താമസിച്ചിരുന്നത്. കുട്ടിയെ കാണാതായ സംഭവത്തിൽ പൊലീസ് ഇയാളെയും ചോദ്യം ചെയ്തിരുന്നു. എന്നാൽ കുട്ടിയുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും രക്ഷിതാക്കൾ തെൻറ താമസസ്ഥലത്തേക്ക് അയക്കാറില്ലെന്നുമാണ് ഇയാൾ മൊഴി നൽകിയത്. വീട്ടുകാരും ഇത് ശരിവെച്ചിരുന്നു.
കുഞ്ഞിനെ കാണാതായ ദിവസം തന്നെ കൊലപാതകം നടന്നിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. ജനുവരി ഏഴിനു തന്നെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് വീടിനു സമീപ പ്രദേശങ്ങളിൽ പൊലീസ് തെരച്ചിൽ നടത്തുകയും ചെയ്തു. ഇൗ സാഹചര്യത്തിൽ മൃതദേഹം ഉപേക്ഷിക്കാൻ കഴിയാത്തതുകൊണ്ടാകാം പെട്ടിയിൽ ഒളിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.