പാരിസ്: 50 വർഷം മുമ്പ് നടന്ന രണ്ട് എയർ ഇന്ത്യ വിമാനാപകടങ്ങളിലെ യാത്രികരുടേതെന്ന് കരുതുന്ന ശരീരാവശിഷ്ടങ്ങൾ ഫ്രാൻസിലെ ആൽപ്സ് പർവത നിരയിലെ മോണ്ട് ബ്ലാങ്കിൽ കണ്ടെത്തി. വിമാനാപകടങ്ങളുടെ അവശേഷിപ്പുകൾ പരതുന്നതിൽ വർഷങ്ങളായി താൽപര്യനിരതനായ ഡാനിേയൽ റോച്ചെയാണ് ഇത് കണ്ടെത്തിയത്. തിരച്ചിലിെൻറ ഒരു ഘട്ടത്തിലും മനുഷ്യാവശിഷ്ടം കണ്ടെത്താനുള്ള സൂചന ഉണ്ടായിരുന്നില്ലെന്നും എന്നാൽ, ഇത്തവണ ഒരു കൈയിെൻറയും കാലിെൻറ മുകൾഭാഗവും കണ്ടെത്തിയെന്നും ഡാനിയേൽ പറഞ്ഞു.
1966 ജനുവരിയിൽ ബോംബെയിൽനിന്നു ന്യൂയോർക്കിലേക്ക് പറന്ന ബോയിങ് 707 എന്ന വിമാനമാണ് മോണ്ട് ബ്ലാങ്കിനു സമീപം തകർന്നുവീണത്. ഇതിലുണ്ടായിരുന്ന 117 േപരും കൊല്ലപ്പെട്ടു. 1950ൽ മറ്റൊരു എയർ ഇന്ത്യ വിമാനവും ഇതേ സ്ഥലത്ത് അപകടത്തിൽപെട്ടിരുന്നു. അതിൽ 48 പേർ ജീവൻ വെടിഞ്ഞു.
ഇേപ്പാൾ കെണ്ടടുത്ത ശരീരഭാഗങ്ങൾ ആദ്യ അപകടത്തിലെ സ്ത്രീ യാത്രികയുടേതാണെന്നു കരുതുന്നതായി ഡാനിയേൽ പറഞ്ഞു. എന്നാൽ, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തിരച്ചിലിൽ വിമാനത്തിെൻറ ജെറ്റ് എൻജിനുകളിൽ ഒന്നും കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.