സുക്​മയിൽ കൊല്ലപ്പെട്ട വനിതാ നക്​സലി​െൻറ മൃതദേഹം കണ്ടെത്തി

സുക്​മ: ഛത്തിസ്​ഗഢിലെ സുക്​മയിൽ വെടിയേറ്റ്​ മരിച്ച നിലയിൽ വനിതാ നക്​സൽ നേതാവി​​​െൻറ മൃതദേഹം കണ്ടെത്തി. സർക്കാർ 8 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച നക്​സൽ കമാൻഡർ ജ്യോതി മുറിയാമിയുടെ മൃതദേഹമാണ്​ കണ്ടെത്തിയത്​.

ബുധനാഴ്​ച വൈകിട്ട്​ പുഷ്​ഫാൽ ഏരിയയിലെ ദോണ്ടിപദാർ വനമേഖലയിലും ചിറ്റാൽനറിലും സുക്​മ ഡിസ്​ട്രിക്​റ്റ്​ റിസർവ്​ ഗാർഡും മാവോയിസ്​റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. മണിക്കൂറുകൾക്ക്​ ശേഷം മാവോയിസ്​റ്റുകൾ പിൻമാറിയിരുന്നു. പിന്നീട്​ സുരക്ഷാസേന നടത്തിയ തെരച്ചിലിലാണ്​ മുറിയാമിയുടെ മൃതദേഹം കണ്ടെത്തിയത്​.

പീപ്പിൾസ്​ ലിബറേഷൻ ഗറില്ലാ ആർമി പ്ലാൻറൂൺ 31​​െൻറ കമാൻഡറാണ്​ ജ്യോതി മുറിയാമി. ഛത്തിസ്​ഗഢ്​-ഒഡീഷ അതിർത്തി പ്രദേശമായ കാൻഗർ വാലി ​മേഖല കേന്ദ്രീകരിച്ചാണ്​ ഇവർ പ്രവർത്തിച്ചു വന്നിരുന്നത്​.

Tags:    
News Summary - Body of woman naxal commander found in Sukma- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.