ബൊഫേഴ്​സ്​ കേസിൽ പുനഃരന്വേഷണമാകാമെന്ന്​​ സി.ബി.​െഎ

ന്യൂഡല്‍ഹി: ബൊഫേഴ്​സ്​ കേസിൽ പുനരന്വേഷണമാകാ​െമന്ന്​ പാർലമ​െൻററി പാനലിനെ സി.ബി.​െഎ അറിയിച്ചു.  പ്രതിരോധവുമായി ബന്ധപ്പെട്ട പബ്ലിക്​ അക്കൗണ്ട്​സ്​ കമ്മിറ്റിയാണ്​ കേസി​​െൻറ പുനരന്വേഷണ സാധ്യത തേടിയത്​. 1989 ലെ തെരഞ്ഞെടുപ്പിൽ രാജീവ്​ ഗാന്ധിയു​െട പരാജയത്തിന്​ ഇടവരുത്തിയ കേസാണ്​ ​ബൊഫേഴ്​സ്​ ആയുധ കച്ചവടം. സൈന്യത്തിന്​ ആയുധങ്ങൾ വാങ്ങിയതിലെ അഴിമതിയാണ്​ ബൊഫേഴ്​സ്​ കേസിലുടെ പുറത്തു വന്നിരുന്നത്​. 

കേസിൽ പുനരന്വേഷണം നടത്തുന്നത്​ രാഷ്​ട്രീയ പ്രേരിതമാണെന്ന്​ കോൺഗ്രസ്​ ആരോപിച്ചു. 

ബോഫോഴ്‌സ് കേസ് റദ്ദാക്കിയ ഹൈകോടതി ഉത്തരവിനെ ചോദ്യം ചെയ്​ത്​  ബി.ജെ.പി അംഗമായ അജയ് അഗര്‍വാൾ സുപ്രീംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്​. ഈ ആവശ്യത്തെ പിന്തുണച്ച് ഹര്‍ജി നല്‍കാമെന്ന് സി.ബി.ഐയും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. നിയമമന്ത്രാലയമാണ് ഇതിന് അനുമതി നല്‍കേണ്ടത്. 

പീരങ്കികള്‍ വാങ്ങുന്നതിന് സ്വിറ്റ്സര്‍ലന്‍ഡിലെ എ.ബി ബൊഫോഴ്സുമായി 1986 ലാണ് ഇന്ത്യ കരാറില്‍ ഏര്‍പ്പെടുന്നത്. 1437 കോടിയുടെ ഇടപാടായിരുന്നു ഇത്. എന്നാല്‍ കരാറിനായി ഇന്ത്യയിലെ ഉന്നത രാഷ്ട്രീയക്കാര്‍ക്കും പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കേണ്ടി വന്നു എന്ന്​ കമ്പനി വെളിപ്പെടുത്തിിയിരുന്നു. ഇത്​ വൻ വിവാദങ്ങള്‍ക്കിടയാക്കി.

സ്വിസ് റേഡിയോ സ്റ്റേഷനായിരുന്നു ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് 1990 ജനുവരി 22 ന് കേസില്‍ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇടപാടുമായി ബന്ധപ്പെട്ട് 64 കോടിയുടെ അഴിമതി നടന്നെന്നായിരുന്നു കണ്ടെത്തല്‍.
 

Tags:    
News Summary - Bofors Deal Can be Re-opened, CBI -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.