ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ചു

ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരെ ഒഴിപ്പിച്ചു. പുലർച്ചെ 5.35ഓടെ ഡൽഹിയിൽ നിന്ന് വാരണാസിയിലേക്ക് പോകേണ്ട ഇൻഡിഗോ 6ഇ2211 വിമാനത്തിലാണ് ബോംബ് ഭീഷണി റിപ്പോർട്ട് ചെയ്തത്.

യാത്രക്കാരെ എമർജൻസി എക്സിറ്റ് വഴി പുറത്തെത്തിച്ചു. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഡൽഹി വിമാനത്താവളം അധികൃതർ അറിയിച്ചു.

ഭീഷണിക്ക് പിന്നാലെ സുരക്ഷിത സ്ഥലത്തേക്ക് വിമാനം മാറ്റി. ദ്രുതപ്രതിരോധ സംഘവും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്. മുഴുവൻ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയ ശേഷം വിമാനം ടെർമിനൽ ഏരിയയിൽ തിരികെ എത്തിക്കും.

സംഭവത്തിൽ അന്വേഷണം നടത്താൻ വിമാനത്താവള അധികൃതർ ഉത്തരവിട്ടു.

Tags:    
News Summary - Bomb Threat on Indigo Flight from Delhi to Varanasi, All Passengers evacuated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.