ആക്​ടിവിസ്​റ്റുകളുടെ അറസ്​റ്റ്​: പൊലീസി​െൻറ വാർത്താസമ്മേളനത്തെ വിമർശിച്ച്​ ബോംബെ ഹൈകോടതി

മുംബൈ: പുണെ ഭീമ -കൊരെഗാവ്​ സംഘർഷവുമായി ബന്ധപ്പെട്ട്​ ആക്​ടിവിസ്​റ്റുകളെ അറസ്​റ്റ്​ ചെയ്​തതിനു ശേഷം മഹാരാഷ്​ട്ര പൊലീസ്​ നടത്തിയ വാർത്താ സമ്മേളനത്തെ വിമർശിച്ച്​ ബോംബെ ഹൈകോടതി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ പൊലീസ്​ എന്തിന്​ വാർത്താസമ്മേളനം നടത്തിയെന്ന്​ ഹൈകോടതി ചോദിച്ചു.

അറസ്​റ്റ്​ ചെയ്​ത ആക്​ടിവിസ്​റ്റുകൾക്ക്​ മാവോയിസ്​റ്റ്​ ബന്ധമുണ്ടെന്നായിരുന്നു വാർത്താസമ്മേളനത്തിൽ പൊലീസ്​ പറഞ്ഞത്​.

അതേസമയം, ഭീമ- കൊരെഗാവ്​ സംഘർഷത്തിനു കാരണമെന്ന്​ പൊലീസ്​ ആരോപിക്കുന്ന എൽഗാർ പരിഷത്ത്​ സമ്മേളനം എൻ.​െഎ.എ അന്വേഷിക്കണമെന്ന പരാതി പരിഗണിക്കുന്നത്​ സെപ്​റ്റംബർ ഏഴിലേക്ക്​ മാറ്റി. കേസുമായി ബന്ധപ്പെട്ട വ്യക്​തികൾക്ക്​ പരാതിയുടെ കോപ്പി നൽകാത്തതിനെ തുടർന്നാണ്​ കേസ്​ മാറ്റിയത്​.

Tags:    
News Summary - Bombay High Court raised a questions Press Meet by Police - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.