മുംബൈ: ഒരു വിധത്തിലും യോജിച്ചുപോകാനാകില്ല എന്നതിനാൽ പരസ്പരധാരണയിൽ വിവാഹമോചനം തേടുന്ന ദമ്പതികളിൽ ആറു മാസത്തെ അനുരഞ്ജന കാലാവധി അടിച്ചേൽപിക്കരുതെന്ന് ബോംബെ ഹൈകോടതി.
‘നവ ദമ്പതികൾക്ക് പലകാരണങ്ങളാൽ ഒരുമിച്ചുകഴിയാൻ സാധിക്കാതെ വരുന്നത് തന്നെ മാനസിക വേദനയുണ്ടാക്കുന്നതാണ്. എന്നിരിക്കെ, ഒരുമിച്ച് വിവാഹമോചനം തേടിയവരെ ആറു മാസത്തെ അനുരഞ്ജന കാലാവധിക്ക് വിടുന്നത് അവരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണ്’- ജസ്റ്റിസ് ഗൗരി ഗോഡ്സെ പറഞ്ഞു.
പരസ്പര ധാരണയിൽ വിവാഹമോചനത്തിന് ഹരജി നൽകിയ ദമ്പതികൾക്ക് പുണെയിലെ കുടുംബകോടതി അനുരഞ്ജന ശ്രമത്തിന് ആറുമാസം സമയം നൽകിയിരുന്നു. അനുരഞ്ജന കാലാവധി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദമ്പതികൾ നൽകിയ ഹരജിയിലാണ് വിധി. കാലാവധി ഒഴിവാക്കിയ ഹൈകോടതി പെട്ടെന്ന് വിവാഹ മോചനം അനുവദിക്കാൻ പുണെ കോടതിക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.