വിവാഹ മോചനം: അനുരഞ്ജന കാലാവധി അടിച്ചേൽപിക്കരുതെന്ന് ഹൈകോടതി
text_fieldsമുംബൈ: ഒരു വിധത്തിലും യോജിച്ചുപോകാനാകില്ല എന്നതിനാൽ പരസ്പരധാരണയിൽ വിവാഹമോചനം തേടുന്ന ദമ്പതികളിൽ ആറു മാസത്തെ അനുരഞ്ജന കാലാവധി അടിച്ചേൽപിക്കരുതെന്ന് ബോംബെ ഹൈകോടതി.
‘നവ ദമ്പതികൾക്ക് പലകാരണങ്ങളാൽ ഒരുമിച്ചുകഴിയാൻ സാധിക്കാതെ വരുന്നത് തന്നെ മാനസിക വേദനയുണ്ടാക്കുന്നതാണ്. എന്നിരിക്കെ, ഒരുമിച്ച് വിവാഹമോചനം തേടിയവരെ ആറു മാസത്തെ അനുരഞ്ജന കാലാവധിക്ക് വിടുന്നത് അവരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണ്’- ജസ്റ്റിസ് ഗൗരി ഗോഡ്സെ പറഞ്ഞു.
പരസ്പര ധാരണയിൽ വിവാഹമോചനത്തിന് ഹരജി നൽകിയ ദമ്പതികൾക്ക് പുണെയിലെ കുടുംബകോടതി അനുരഞ്ജന ശ്രമത്തിന് ആറുമാസം സമയം നൽകിയിരുന്നു. അനുരഞ്ജന കാലാവധി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദമ്പതികൾ നൽകിയ ഹരജിയിലാണ് വിധി. കാലാവധി ഒഴിവാക്കിയ ഹൈകോടതി പെട്ടെന്ന് വിവാഹ മോചനം അനുവദിക്കാൻ പുണെ കോടതിക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.