മുംബൈ: ബോംബെ ഐ.ഐ.ടിയിൽ ദലിത് വിദ്യാർഥി ദർശൻ സോളങ്കി ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപാഠി അർമാൻ ഖത്രിയെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ് ചെയ്തു. ‘അർമാൻ, നീ എന്നെ കൊന്നു’ എന്നെഴുതിയ ആത്മഹത്യക്കുറിപ്പ് ദർശന്റെ ഹോസ്റ്റൽ മുറിയിൽനിന്ന് കണ്ടെടുത്തിരുന്നു.
കുറിപ്പിലെ കൈയക്ഷരം ദർശന്റേതാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടതോടെ ഞായറാഴ്ചയാണ് അറസ്റ്റ്. ദർശനുമായി തർക്കമുണ്ടായതായും പിന്നീട് ദർശൻ ക്ഷമചോദിച്ച് കെട്ടിപ്പിടിച്ച് സൗഹൃദത്തിലായെന്നുമാണ് അർമാന്റെ മൊഴി.
എന്നാൽ, തർക്ക കാരണം അർമാൻ വെളിപ്പെടുത്തിയില്ല. അർമാന് എതിരെ ദർശൻ വർഗീയ പരാമർശം നടത്തിയെന്നും ക്ഷുഭിതനായ അർമാൻ ദർശനെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മറ്റു വിദ്യാർഥികൾ മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, ജാതീയ വിവേചനം നേരിട്ടതിനെ കുറിച്ചാണ് ദർശൻ മരിക്കും മുമ്പ് പരാതി പറഞ്ഞതെന്നാണ് ബന്ധുക്കളുടെ ആരോപണം. ആത്മഹത്യക്കുറിപ്പിലും അവർ സംശയം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.