റായ്പൂർ: ലോക്ക്ഡൗൺ കഴിഞ്ഞാലും ലോക ജനതയെ മുഴുവൻ എക്കാലത്തും പേടിപ്പെടുത്തുന്ന രണ്ടുപേരുകളാണ് കോവിഡും കൊറോണയും. ആരെയും ഭയപ്പെടുത്തുന്ന ഈ പേരുകൾ തൻെറ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ഇട്ടിരിക്കുകയാണ് റായ്പൂരിലെ ദമ്പതികൾ.
ലോക്ക്ഡൗൺ രാജ്യത്തെ നിശ്ചലമാക്കിയപ്പോഴാണ് റായ്പൂരിലെ യുവതി ആൺകുഞ്ഞിനും പെൺകുഞ്ഞിനും ജന്മം നൽകിയത്. ആൺകുട്ടിയെ കോവിഡെന്നും പെൺകുട്ടിയെ കൊറോണയെന്നും വിളിച്ചു. ലോക്ക് ഡൗൺ സമയത്ത് തങ്ങൾ അതിജീവിച്ച പ്രതിസന്ധികൾ ഓർമയിൽ സൂക്ഷിക്കുന്നതിനാണ് ഈ േപരുകൾ കുഞ്ഞുങ്ങൾക്ക് നൽകിയതെന്ന് ദമ്പതികൾ പറയുന്നു.
മാർച്ച് 26ന് രാത്രിയാണ് റായ്പൂരിലെ സർക്കാർ ആശുപത്രിയിൽ ഇരട്ടകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ആദ്യം മറ്റൊരു പേര് കുഞ്ഞുങ്ങളെ വിളിച്ചിരുന്നു. പിന്നീട് രണ്ടുപേരുടെയും പേരുകൾ മാറ്റിവിളിക്കുകയായിരുന്നുവെന്ന് കുഞ്ഞുങ്ങളുടെ മാതാവായ പ്രീതി വർമ പറഞ്ഞു.
മാർച്ച് 26 ന് രാത്രിയാണ് പ്രീതിക്ക് പ്രസവ വേദന തുടങ്ങുന്നത്. ലോക്ക് ഡൗൺ സമയമായതിനാൽ വാഹനങ്ങളൊന്നും ലഭ്യമായിരുന്നില്ല. പിന്നീട് ആംബുലൻസ് വിളിച്ചു. വഴിയിൽ പലയിടങ്ങളിലും പൊലീസ് ഞങ്ങളെ തടഞ്ഞു. എന്നാൽ ഞങ്ങളുടെ ദയനീയത മനസിലാക്കിയ പൊലീസ് കടത്തിവിട്ടു. രാത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുേമാ എന്ന സംശയമുണ്ടായിരുന്നു. എന്നാൽ േഡാക്ടർമാരും ആശുപത്രി ജീവനക്കാരും എല്ലാ സഹായങ്ങളും നൽകി. ആശുപത്രിയിലെത്തി 45 മിനിട്ടുകൾക്ക് ശേഷം ഇവർ പ്രസവിച്ചു. മറ്റു ബന്ധുക്കൾക്ക് ആർക്കും ലോക്ക് ഡൗണായതിനാൽ ആശുപത്രിയിലെത്താൻ കഴിഞ്ഞിരുന്നില്ലെന്നും ദമ്പതികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.