ഭോപാൽ: ആറു വയസ്സുമാത്രമുള്ള കുട്ടിയെ മാതാവിെൻറ കൺമുന്നിൽ വെച്ച് തെരുവുനായ്ക ്കൾ കടിച്ചുകൊന്നു. ഭോപാലിലെ അവന്തിപൊരയിൽ ആണ് നടുക്കുന്ന സംഭവം. ശിവ്സൻഗ്രാം ന ഗറിലെ വീടിെൻറ 300 മീറ്റർ അകലെയുള്ള തുറന്ന സ്ഥലത്ത് കളിക്കുകയായിരുന്നു സഞ്ജു എന്ന ബാലൻ. കഴിഞ്ഞമാസം ശസ്ത്രക്രിയ കഴിഞ്ഞ മാതാവ് വീട്ടിൽ വിശ്രമത്തിലായിരുന്നു.
ജോലികഴിഞ്ഞ് മടങ്ങിയെത്തിയ പിതാവ് മകനെ അന്വേഷിച്ചതിനെ തുടർന്ന് മാതാവ് കുട്ടിയെ തിരക്കി പുറത്തിറങ്ങിയപ്പോൾ അര ഡസനോളം നായ്ക്കൾ മകനെ വളഞ്ഞുവെച്ചതാണ് കണ്ടത്. അലറിക്കരഞ്ഞ് സഹായത്തിനായി വീടിനു നേർക്ക് അവർ ഓടി. അയൽക്കാർ ഓടിയെത്തിയേപ്പാഴേക്കും നായ്ക്കളുടെ ആക്രമണത്തിൽ ചലനമറ്റ് കിടക്കുന്ന കുട്ടിയെ ആണ് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി പെരുകുന്നതിനെതിരെ ഭോപാൽ മുനിസിപ്പൽ കോർപറേഷൻ അധികൃതർ ഒന്നും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തി പ്രദേശവാസികൾ രംഗത്തെത്തി. കഴിഞ്ഞവർഷം ഗോകുൽ ധാം മേഖലയിൽ നായ്ക്കൾ മറ്റൊരു ആറു വയസ്സുകാരനെ ആക്രമിച്ച് മാരകമായി പരിക്കേൽപിച്ചിരുന്നു.
സംഭവം ദൗർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച ഭോപാൽ മേയർ അലോക് ശർമ, നായ്ക്കളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും എന്നാൽ, സുപ്രീംകോടതിയുടെ മാർഗനിർദേശവുമായി എത്തുന്ന മൃഗസ്നേഹികൾ അതിന് തടയിടുകയാണെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.