കാണാനും ഫോൺ വിളിക്കാനും കാമുകൻ തയ്യാറായില്ല; യുവതി മാളിനു മുകളിൽ നിന്ന്​ ചാടി മരിച്ചു

നോയിഡ: കാമുകൻ പരസ്​പരം കാണാനോ ഫോണിൽ ബന്ധപ്പെടാനോ തയ്യാറാവാത്തതിൽ മനം ​െനാന്ത്​ യുവതി മാളിനു മുകളിൽ നിന്ന്​ ചാടി മരിച്ചു. ഉത്തർപ്രദേശിലെ നോയിഡ നഗരത്തിൽ ശനിയാഴ്​ച ഉച്ചക്ക്​ മൂന്നു മണിയോടെ ആയിരുന്നു സംഭവം. ശിവാനി(25) ആണ്​ കാമുകനുമായുള്ള പ്രശ്​നത്തെ തുടർന്ന്​ ദി ഗ്രേറ്റ്​ ഇന്ത്യ പ്ലേസ്​ മാളി​​െൻറ മൂന്നാം നിലയിൽ നിന്ന്​ ചാടിയത്​. 

ശിവാനിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും 3.30ഒാടെ മരിക്കുകയായിരുന്നു. ശിവാനിയുടെ ശരീരത്തിൽ നിന്ന്​ കണ്ടെടുത്ത ആത്മഹത്യ കുറിപ്പിൽ നിന്നാണ്​ കാമുകനുമായുള്ള പ്രശ്​നമാണ്​ ആത്മഹത്യയിലേക്ക്​ നയിച്ച​െതന്ന്​ വ്യക്തമാവുന്നത്​. ഒരു മണിക്കൂറിലേറെ സമയം എസ്​കലേറ്ററിനു സമീപം ഇരുന്നതിനു ശേഷമാണ്​ യുവതി മാളിനു മുകളിൽ നിന്ന്​ ചാടിയതെന്ന്​ ദൃക്​സാക്ഷികൾ പറയുന്നു. 

യു.പിയിലെ കാസ്​ഗഞ്ച്​ സ്വദേശിനിയായ​ ശിവാനി ബറോല ഗ്രാമത്തിൽ വാടകക്ക്​ താമസിച്ചു വരികയായിരുന്നു. നോയിഡയിലെ ഒരു സ്വകാര്യ സ്​ഥാപനത്തിലെ ജീവനക്കാരിയാണ് ശിവാനി​.

Tags:    
News Summary - Boyfriend refuses to call or meet, woman jumps to death-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.