ബംഗളൂരു: കലബുറഗിയിൽ അംബേദ്കർ പ്രതിമയിൽ സാമൂഹികദ്രോഹികൾ ചാണകം പതിച്ചതിനെ തുടർന്ന് ദലിത് സംഘടനകളുടെ പ്രത ിഷേധം അക്രമാസക്തമായി. കലബുറഗി കമലാപുർ ദസ്താപുരിൽ വെള്ളിയാഴ്ച അർധരാത്രിയാണ് സംഭവമെന്ന് കരുതുന്നു. ശനിയാഴ്ച രാവിലെയാണ് പ്രതിമയിൽ ചാണകം പുരണ്ട നിലയിൽ നാട്ടുകാർ കണ്ടത്.
ഇതോടെ ദലിത് സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയും റോഡ് ഉപരോധിക്കുകയുമായിരുന്നു. കടകൾക്കുനേരെ കല്ലേറ് നടന്നു. നിരവധി ഇരുചക്രവാഹനങ്ങളും തകർത്തു. കലബുറഗി എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ദലിത് ഭൂരിപക്ഷ മേഖലയായ കലബുറഗി ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽനിന്ന് ബി.ജെ.പി പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.