മഹാരാഷ്​ട്രയിൽ സഖ്യസർക്കാർ വന്നാൽ ബുള്ളറ്റ്​ ട്രെയിനില്ല; പണം കർഷകർക്ക്​ നൽകുമെന്ന്​ സൂചന

മുംബൈ: മഹാരാഷ്​ട്രയിൽ സേന-കോൺഗ്രസ്​-എൻ.സി.പി സഖ്യസർക്കാർ അധികാരത്തിലെത്തിയാൽ ബുള്ളറ്റ്​ ട്രെയിൻ പദ്ധതി നടപ ്പിലാക്കില്ലെന്ന്​ സൂചന. കേന്ദ്ര-സംസ്ഥാന സഹകരണത്തോടെ നടപ്പാക്കുന്ന ഒരു ലക്ഷം കോടിയുടെ ബുള്ളറ്റ്​ ട്രെയിൻ പ ദ്ധതിയിൽ നിന്ന്​ പിന്മാറാനാണ്​ ആലോചന. നരേന്ദ്രമോദിയുടെ സ്വപ്​ന പദ്ധതികളിലൊന്നാണ്​ മുംബൈ-അഹമ്മദാബാദ്​ റൂട്ടിലെ ബുള്ളറ്റ്​ ട്രെയിൻ.

ഒരു ലക്ഷം കോടിയാണ്​ ബുള്ളറ്റ്​ ട്രെയിൻ പദ്ധതിക്ക്​ പ്രതീക്ഷിക്കുന്ന ചെലവ്​. ഇതിൽ 88,000 കോടി 0.1 ശതമാനം പലിശനിരക്കിൽ ജപ്പാൻ വായ്​പയായി നൽകും. 5000 കോടിയാണ്​ മഹാരാഷ്​ട്ര സർക്കാറി​​​െൻറ വിഹിതം. ഇത്​ നൽകേണ്ടെന്ന്​ ചർച്ചകളിൽ തീരുമാനമായെന്നാണ്​ സൂചന. എൻ.ഡി.ടി.വിയാണ്​ ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

കർഷക ക്ഷേമം, വായ്​പ എഴുതി തള്ളൽ തുടങ്ങി അടിയന്തര പ്രാധാന്യത്തോടെ ചെയ്​ത്​ തീർക്കേണ്ട പദ്ധതികൾക്കാവും സർക്കാർ ഊന്നൽ നൽകുകയെന്ന്​ ഒരു മുതിർന്ന കോൺഗ്രസ്​ നേതാവ്​ പ്രതികരിച്ചതായാണ്​ വിവരം.

Tags:    
News Summary - Brakes On Bullet Train Project If Sena, NCP, Congress Take Power-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.