റായ്പൂർ: നമ്മുടെ നാട്ടിൽ വിവാഹ സീസണായതോടെ നൂതനമായ ആശയങ്ങൾ നടപ്പാക്കി പരിപാടി കെങ്കേമമാക്കാനാണ് പ്രതിശ്രുത വധൂ-വരൻമാർ ശ്രമിക്കാറ്. ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനികൾ സംഘടിപ്പിക്കുന്ന വിവാഹങ്ങൾ സിനിമ സ്റ്റൈലിലാണ് അണിയിച്ചൊരുക്കുന്നത്. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിൽ വധൂ-വരൻമാരുടെ എൻട്രി മനോഹരമാക്കാൻ അവർ ശ്രമിക്കാറുണ്ട്. എന്നാൽ മാസ് ആക്കാൻ ശ്രമിച്ച് ദുരന്തമായി മാറിയ ഒരു എൻട്രി വിഡിയോ ആണിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.
ഛത്തിസ്ഗഡിലെ റായ്പൂരിൽ നിന്നുള്ള നവദമ്പതികൾക്കാണ് ദുരനുഭവമുണ്ടായത്. പൂത്തിരികൾ കത്തിക്കൊണ്ടിരിക്കുന്ന സ്റ്റേജിലേക്ക് ദീര്‍ഘവൃത്താകൃതിയിലുള്ള ഊഞ്ഞാൽ പോലെ തോന്നിക്കുന്ന സ്റ്റാൻഡിൽ ഉയർന്നുപൊങ്ങുന്നതിനിടെയാണ് അപകടം. പിറകിൽ ഡാൻസർമാർ നൃത്തം ചെയ്യുന്നുണ്ടായിരുന്നു.
12 അടി ഉയരത്തിൽ നിന്ന് വീണ ദമ്പതികളെ രക്ഷിക്കാനായി ബന്ധുക്കളും അതിഥികളും സ്റ്റേജിലേക്ക് ഓടി. ഇരുവർക്കും നിസാര പരിക്കേറ്റു. വിവാഹ വേദി പൂർവസ്ഥിതിയിലാക്കി 30 മിനിറ്റിനുശേഷം വിവാഹ ചടങ്ങുകൾ തുടർന്നു. അപകടത്തിന്‍റെ പൂർണ ഉത്തരവാദിത്തം ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനി ഏറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.