ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സി. പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ആവശ്യാനുസരണം തൊഴിൽ നൽകാൻ സർക്കാർ തയാറാ കണം. ഫണ്ട് വെട്ടിക്കുറക്കുക മാത്രമല്ല, കാലങ്ങളോളം വൈകിപ്പിക്കുകയും ന്യായമായ കൂലി നൽകാൻ തയാറാകാത്ത സ്ഥിതിയാെണന്നും അവർ പറഞ്ഞു.
തിങ്കളാഴ്ച ഡൽഹിയിൽ നടന്ന അഖിലേന്ത്യ കർഷകത്തൊഴിലാളി യൂനിയൻ ദേശീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഡിസംബർ 10ന് സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാൻ കൺെവൻഷൻ തീരുമാനിച്ചു.
വർഷം 250 ദിവസം ജോലി ഉറപ്പാക്കുക, സ്ത്രീക്കും പുരുഷനും കുറഞ്ഞത് 600 രൂപ കൂലി നൽകുക, 15 ദിവസത്തിനുള്ളിൽ മുഴുവൻ കൂലിയും നൽകുക, തൊഴിലുറപ്പ് തൊഴിലാളികളെ സംസ്ഥാന തൊഴിലാളിക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്ത് ക്ഷേമനിധി വ്യവസ്ഥ ചെയ്യുക തുടങ്ങി 10 ഇന ആവശ്യങ്ങൾ ഉൾപ്പെടുന്ന പ്രമേയം കൺവെൻഷൻ പാസാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.