ഹൈദരാബാദ്: കേരളത്തിൽ ഇടതുകക്ഷികൾക്കെതിരായ നീക്കത്തിൽ േകാൺഗ്രസ് ബി.ജെ.പിയെ സഹായിക്കുന്നുവെന്ന് സി.പി.എം േപാളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. സംസ്ഥാനത്ത് സി.പി.എമ്മിനെതിരെ ബി.ജെ.പി പുലർത്തുന്ന വിേദ്വഷരാഷ്ട്രീയത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കാൻ അവർ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോട് ആവശ്യെപ്പട്ടു. ബി.ജെ.പിയെയും മറ്റ് ഫാഷിസ്റ്റ് കക്ഷികളെയും തൂത്തെറിയാൻ തിരുവനന്തപുരത്തെത്തിയ രാഹുൽ സി.പി.എമ്മിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് വൃന്ദയുടെ പ്രസ്താവന.
കേരളത്തിൽ അധികാരത്തിലിരിക്കുന്ന സി.പി.എമ്മിന് ദേശീയതലത്തിൽ ബി.ജെ.പിയെ എതിർക്കുന്നതിൽ പ്രധാനപങ്കുണ്ടെന്ന് രാഹുൽ പറഞ്ഞിരുന്നു. കേരളത്തിൽ ബി.ജെ.പി നിരന്തരം സി.പി.എമ്മിനെതിരെ വിഷലിപ്ത പ്രചാരണം അഴിച്ചുവിടുകയും പാർട്ടിപ്രവർത്തകരെ കൊല്ലുകയും ചെയ്യുന്നുണ്ടെന്ന് വൃന്ദ കാരാട്ട് ആരോപിച്ചു. എന്നാൽ, ബി.ജെ.പിയെ എതിർക്കുന്നതിനുപകരം സഹായിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.