പോയന്റ് ഓഫ് കോൾ പദവി: മൂന്നു വർഷത്തിനിടെ 13 വിമാനത്താവളങ്ങൾക്ക് നൽകി, കണ്ണൂരിനെ അവഗണിച്ചെന്ന് ബ്രിട്ടാസ്

പോയന്റ് ഓഫ് കോൾ പദവി: മൂന്നു വർഷത്തിനിടെ 13 വിമാനത്താവളങ്ങൾക്ക് നൽകി, കണ്ണൂരിനെ അവഗണിച്ചെന്ന് ബ്രിട്ടാസ്

ന്യൂഡൽഹി: മൂന്നു വർഷത്തിനിടെ രാജ്യത്തെ 13 വിമാനത്താവളങ്ങൾക്ക് പോയന്റ് ഓഫ് കോൾ പദവി നൽകിയിട്ടും കണ്ണൂർ വിമാനത്താവളത്തെ അവഗണിച്ചുവെന്ന് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിന് പോയന്റ് ഓഫ് കോൾ പദവി നൽകണമെന്ന കേരളത്തിന്റെ നിരന്തരമായ ആവശ്യം അവഗണിക്കപ്പെടുന്നു.

ഇറ്റലിയിലേക്കുള്ള വിമാനങ്ങൾക്ക് കൊച്ചി വിമാനത്താവളത്തിന് പകരം അമൃത്സർ വിമാനത്താവളത്തിലേക്ക് പോയന്റ് ഓഫ് കോൾ പദവി മാറ്റാൻ സർക്കാർ അംഗീകാരം നൽകി. എന്നാൽ, ജയ്പൂരിൽനിന്ന് കണ്ണൂരിലേക്ക് പ്രവർത്തനം മാറ്റാനുള്ള ഇത്തിഹാദ് എയർലൈൻസിന്റെ അഭ്യർഥന നിരസിക്കുകയായിരുന്നുവെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Britas says Kannur airport has been ignored again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.