ന്യൂഡൽഹി: ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ ബ്രിട്ടീഷ് സർക്കാർ മാപ്പുപറയണമെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ. ഇന്ത്യ സന്ദർശനത്തിനിടെ, അമൃത്സറിൽ ജാലിയൻ വാലാബാഗ് രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാലിയൻ വാലാബാഗ് സന്ദർശിക്കാനായതിൽ അഭിമാനിക്കുന്നതായും ചരിത്രത്തിൽ ഇൗ ദിനം ആരും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
1919ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ ബ്രിട്ടീഷ് സർക്കാർ മാപ്പുപറയണമെന്ന് സന്ദർശകരുെട ബുക്കിൽ അദ്ദേഹം കുറിച്ചു. 1919 ഏപ്രിൽ 13ന്, ജനറൽ ഡയറിെൻറ നിർദേശപ്രകാരം ജാലിയൻ വാലാബാഗ് എന്ന സ്ഥലത്ത് ഒത്തുകൂടിയ ജനത്തിനുനേരെ ബ്രിട്ടീഷ് സൈന്യം നടത്തിയ വെടിവെപ്പിൽ 379 പേർ മരിച്ചതായും 1000 പേർക്ക് പരിക്കേറ്റതായുമാണ് കണക്ക്. എന്നാൽ, യഥാർഥത്തിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.