ലഖ്നോ:ഉത്തർപ്രദേശിലെ ഹാഥ്‌റാസില്‍ സഹോദരൻ സഹോദരിയെ വിവാഹം കഴിച്ചു.പിന്നാക്ക വിഭാഗങ്ങളിലെ കുടുംബത്തിൽ നിന്നുള്ള നവദമ്പതികൾക്ക് ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ച സമൂഹ വിവാഹ ആനുകൂല്യം തട്ടുന്നതിനാണ് സഹോദരൻ സഹോദരിയെ വിവാഹം കഴിച്ചതെന്നാണ് റിപ്പോർട്ട്. സമാനരീതിയിൽ പണം തട്ടുന്നതിനായി ഇതിനോടകം രണ്ട് ദമ്പതികൾ വ്യാജ വിവാഹം നടത്തി കബളിപ്പിച്ചതായും കണ്ടെത്തി.
നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് എസ്ഡിഎം അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിഞ്ഞത്. മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോജനയുടെ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനാണ് തട്ടിപ്പ് നടത്തിയത്. വിവാഹ ശേഷം വധുവിന്റെ ബാങ്ക് അക്കൗണ്ടില്‍ 35,000 രൂപയും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് ദമ്പതികളുടെ അക്കൗണ്ടില്‍ 10,000 രൂപയും വിവാഹച്ചടങ്ങിനുള്ള 6,000 രൂപ ചെലവും വാഗ്ദാനം ചെയ്യുന്നതാണ് മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോജന.
അതേസമയം പദ്ധതിയുടെ ആനുകൂല്യം തട്ടുന്നതിനായി സിക്കന്ദ്രറാവുവില്‍ താമസിക്കുന്ന രണ്ട് ദമ്പതികളാണ് പുനര്‍വിവാഹം ചെയ്തത്. കൂടാതെ, ഒരു സഹോദരനും സഹോദരിയും പരസ്പരം വിവാഹം കഴിച്ച കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രദേശവാസികള്‍ എസ്ഡിഎമ്മിന് പരാതി നൽകിയതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.സമൂഹവിവാഹ പദ്ധതിയില്‍ നിന്ന് പണം തട്ടാനായി മുനിസിപ്പല്‍ ജീവനക്കാരനാണ് വ്യാജ വിവാഹങ്ങള്‍ നടത്തിയതെന്ന് പരാതിക്കാര്‍ ആരോപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.