ലഖ്നോ: യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർതൃസഹോദരന്മാർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫത്തേഹ്പൂരിലാണ് സംഭവം. സംഭവത്തിൽ രോഹിത്ത് ലോധി, രാമചന്ദ്ര (പുട്ടു), ശിവം (പഞ്ചം), സോനു ലോധി എന്നവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യം ആസൂത്രണം ചെയ്ത യുവതിയുടെ ഭർത്താവ് നങ്കു ലോധി ദുബൈയിൽ തുടരുകയാണ്.
ജനുവരി 20നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദേശത്ത് നിർമാണത്തിലിരിക്കുന്ന വാട്ടർ ടാങ്കിനുള്ളിൽ നിന്നും നഗ്നയാക്കപ്പെട്ട യുവതിയുടെ മൃതദേഹം ലഭിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സംഭവസ്ഥലത്തുനിന്നും മദ്യക്കുപ്പികളും ഭക്ഷപദാർത്ഥങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
ചോദ്യം ചെയ്യലിനിടെ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതിയെ മേളയ്ക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കൂടെക്കൂട്ടിയ പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നാലെ തിരിച്ചറിയാതിരിക്കാൻ യുവതിയുടെ മുഖം ഇഷ്ടിക കൊണ്ട് ഇടിച്ച് വികൃതമാക്കിയതായും പ്രതികൾ പറഞ്ഞു. തങ്ങളുടെ സഹോദരൻ നങ്കു ലോധിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും കൃത്യം നിർവഹിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.
പോസ്റ്റ്മാർട്ടത്തിലും യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതയി കണ്ടെത്തിയിരുന്നു. തലക്കേറ്റ ഗുരുതരമായ ക്ഷതമാണ് മരണത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും ഭർത്താവിനായുള്ള തെരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.