എൻ.ഡി.എ, ഇൻഡ്യ മുന്നണികളെ പിന്തുണക്കില്ലെന്ന് ചന്ദ്രശേഖർ റാവു

ഹൈദരാബാദ്: എൻ.ഡി.എയേയും ഇൻഡ്യയേയും പിന്തുണക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രിയും ബി.ആർ.എസ് പ്രസിഡന്റുമായ കെ.ചന്ദ്രശേഖർ റാവു. ഞങ്ങൾ ഒറ്റക്കല്ല. ഞങ്ങൾക്ക് സുഹൃത്തുക്കളുണ്ട്. എന്നാൽ, എൻ.ഡി.എ, ഇൻഡ്യ സഖ്യങ്ങളെ പിന്തുണക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

50 വർഷം അവർ രാജ്യം ഭരിച്ചു. ഇവിടെ ഒന്നും മാറിയില്ല. രാജ്യത്തിന് മാറ്റം ആവശ്യമാണെന്നും ചന്ദ്രശേഖർ റാവു പറഞ്ഞു. മഹാരാഷ്ട്രയിൽ പാർട്ടി വിവിധ തലങ്ങളിൽ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിൽ ബി.ആർ.എസിന് 14.10 ലക്ഷം ഭാരവാഹികളുണ്ട്. മഹാരാഷ്ട്രയിലെ 50 ശതമാനം ജോലികളും കഴിഞ്ഞു. 15 ദിവസത്തിനുള്ളിൽ മഹാരാഷ്ട്രയിലെ പാർട്ടിയുടെ പ്രവർത്തനങ്ങളെല്ലാം പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ ദളിത് സമൂഹം വലിയ വിവേചനം നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - BRS neither with NDA nor with INDIA, says KCR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.