ആഗ്ര: രാത്രി വഴിതെറ്റിയലഞ്ഞ മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ മന്ത്രവാദിനിയെന്നാരോപിച്ച് ഗ്രാമവാസികൾ തല്ലിക്കൊന്നു. ചൊവ്വാഴ്ച രാത്രി മൂത്രമൊഴിക്കുന്നതിനായി പുറത്തിറങ്ങിയ 62കാരിയായ മാൻദേവിക്കാണ് ദുര്യോഗം.
വീട്ടിൽ നിന്ന് പുറത്തിറങ്ങിയശേഷം അവർ വഴിതെറ്റി സമീപത്തെ ഗ്രാമത്തിലെത്തുകയായിരുന്നു. ആ സമയം വീടിെൻറ പുറത്ത് ഉറങ്ങാൻ കിടക്കുകയായിരുന്ന പെൺകുട്ടി സ്ത്രീയെ കണ്ട് ഭയന്ന് നിലവിളിച്ചു. മാൻദേവി വെളുത്ത വസ്ത്രമാണ് അണിഞ്ഞിരുന്നത്. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് സംഘടിെച്ചത്തെിയ ഗ്രാമവാസികൾ മാൻദേവിയെ കൂട്ടമായി ആക്രമിക്കുകയായിരുന്നു. ഇതിനിടെ ആരോ മാൻദേവിെയ തിരിച്ചറിഞ്ഞു. തുടർന്ന് ബന്ധുക്കളെത്തി ഇവരെ അടിയന്തരമായി ആശുപത്രിയിലെത്തിച്ച് പ്രാഥമികചികിത്സ നൽകി വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് മരണം.
തലക്കേറ്റ ഗുരുതര പരിക്കാണ് മാൻദേവിയുടെ മരണകാരണമായതെന്നും സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും ഡോക്കി പൊലീസ് ഇൻസ്പെക്ടർ ഡി.പി. ശർമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.